യുഡിഎഫ് നിയോജകമണ്ഡലം തലത്തില്‍ പ്രതിഷേധ സമരം ജൂണ്‍ 20ന്

Spread the love

എഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കെ-ഫോണിലെ അഴിമതി അന്വേഷിക്കുക,മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ തീപിടിത്തം അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും പ്രതിപക്ഷനേതാവിനെതിരെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിഷേധിച്ചും ജൂണ്‍ 20ന് എല്ലാ നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും യുഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും യുഡിഎഫ്

കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍,
രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ഷിബു ബേബിജോണ്‍ എം.കെ.പ്രേമചന്ദ്രന്‍, സി.പി.ജോണ്‍, പി.എം.എ സലാം, ഡോ.എം.കെ.മുനീര്‍, ജി.ദേവരാജന്‍, അഡ്വ.എ.രാജന്‍ ബാബു, എന്നിവരും യു.ഡി.എഫിന്റെ എം.പിമാരും, എം.എല്‍.എമാരും വിവിധയിടങ്ങളിലായി നടക്കുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുക്കും.അഴിമതിക്കെതിരായ പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *