കോൺഗ്രസ്സിന്റെ “കേരളത്തെ കൊന്ന 7വർഷങ്ങൾ” ക്യാമ്പയിനിൽ – രമേശ് ചെന്നിത്തല

Spread the love

പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി ഫേസ് ബുക്ക് പോസ്റ്റിൽ ചെന്നിത്തല.

“K വിദ്യ”മാർക്കും ” , വീണാ വിജയ”ന്മാർക്കും  മാത്രം ജീവിക്കാൻ കഴിയുന്ന നാടാക്കി കഴിഞ്ഞ 7 വർഷത്തിനുള്ളിൽ പിണറായി കേരളത്തെ മാറ്റി.

രാഷ്ട്രീയ കൊലപാതകങ്ങളുടെ മാത്രമല്ല, തസ്കര ചരിത്രത്തിലെയും ഏതൊരാളും തന്നെ കവച്ചു
വെക്കില്ലെന്ന് AI ക്യാമറ സ്ഥാപിച്ചതോടെ പിണറായി വിജയൻ സ്ഥിരീകരിച്ചു. നിയമം തെറ്റിക്കുന്നവരെ പിടിക്കാനുപയോഗിക്കുന്ന ‘ക്യാമറയിൽ’ വരെ കമ്മീഷനടിക്കുന്ന സർക്കാർ ലോക ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.

കുടുംബത്തിന് വേണ്ടി കക്കാൻ നടക്കുന്ന ഒരുപാട് “സക്കീർ ഹുസൈന്മാർ ” സിപിഎമ്മിലുണ്ട്. എന്നാൽ കുടുംബമായി കക്കാൻ നടക്കുന്ന ഒരേയൊരു നേതാവേ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉണ്ടാവുകയുള്ളൂ!

60 കോടി രൂപയിൽ താഴെ തീരേണ്ട പദ്ധതിയാണ് തട്ടിക്കൂട്ട് കമ്പനികളെ ഉപയോഗിച്ച് 232 കോടിയോളം രൂപയ്ക്ക് തീർത്തിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പല കടലാസ് കമ്പനികൾക്കും പിണറായി വിജയനോടും കുടുംബത്തോടും അഭേദ്യമായ ബന്ധമുവുണ്ട്.

സംസ്ഥാന ഖജനാവിൽ നിന്ന് കോടിക്കണക്കിനു രൂപ അടിച്ചു മാറ്റാൻ വേണ്ടി മാത്രമാണ് പിണറായി വിജയൻ എല്ലാ പദ്ധതികളും കൊണ്ടുവരുന്നത്. പലതിലും എതിർപ്പുണ്ടെങ്കിലും, എല്ലാത്തിനും തലകുലുക്കി സമ്മതിക്കേണ്ട, പിടിക്കപെടുമ്പോൾ മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ട കൂലി തൊഴിലാളികൾ മാത്രമായി സിപിഎം നേതൃത്വം മാറി.

“K വിദ്യ”മാർക്കും “വീണാ വിജയ”ന്മാർക്കും മാത്രം ജീവിക്കാൻ കഴിയുന്ന നാടാക്കി കഴിഞ്ഞ 7 വർഷത്തിനുള്ളിൽ പിണറായി കേരളത്തെ മാറ്റി. പുതു തലമുറയിൽ അന്തസ്സായി പഠിച്ച് പരീക്ഷ പാസാകുന്നവരും, മാന്യമായി തൊഴിലെടുത്തു ജീവിക്കാൻ ആഗ്രഹിക്കുന്നവരും പിണറായി വിജയന്റെ കേരളത്തിൽ നിന്ന് ഓടിപ്പോവുകയാണ്.

ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ അഴിമതിയുടെയും അരാജകത്വത്തിന്റെയും ഈറ്റില്ലമാക്കി മാറ്റിയ പിണറായി വിജയനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *