പുതുമോടിയിൽ കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ

Spread the love

റസ്റ്റ് ഹൗസ് നവീകരണം അടുത്ത ഘട്ടത്തിലേക്ക്: ഫോർട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി
സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസ് നവീകരിക്കാൻ 1.45 കോടി രൂപ അനുവദിച്ചു.ഫോർട്ട് കൊച്ചി ബീച്ചിന് സമീപമാണ് റസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള രണ്ട് കെട്ടിടങ്ങളും നവീകരിക്കാനാണ് തീരുമാനം. 1962 ലും 2006 ലും നിർമ്മിച്ച കെട്ടിടങ്ങൾ ആകർഷകമാക്കും. തനിമ നഷ്ടപ്പെടാതെ റസ്റ്റ് ഹൗസുകൾ നവീകരിക്കാനാണ് തീരുമാനം.
2021 ജൂണിൽ ഫോർട്ട് കൊച്ചി സന്ദർശനവേളയിൽ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസിൽ എത്തിയിരുന്നു. റസ്റ്റ് ഹൗസ് നവീകരിക്കുമെന്ന് അന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. ഫോർട്ട് കൊച്ചിയെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, പാലക്കാട് ജില്ലയിലെ തൃത്താല, വയനാട് ജില്ലയിലെ മേപ്പാടി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൊല്ലം ജില്ലയിലെ കുണ്ടറ എന്നിവിടങ്ങളിൽ പുതിയ റസ്റ്റ് ഹൗസ് കെട്ടിടങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. ഇവ ഉടൻ തുറന്നു കൊടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *