അമിതമായി വേദനസംഹാരികൾ കഴിച്ചു ഫുട്ബോൾ താരം മരിച്ച സംഭവത്തിൽ വാൾഗ്രീൻസിനെതിരെ കേസെടുക്കാൻ മാതാപിതാക്കൾക്ക് അനുമതി

Spread the love

ഓഹിയോ:2 മാസത്തിനുള്ളിൽ വാൾഗ്രീൻസിൽ നിന്നും നൽകിയ 260 ഡോസ് ഒപിയോയിഡ് വേദനസംഹാരികൾ കഴിച്ചു ഓഹിയോ ഹൈസ്‌കൂൾ ഫുട്‌ബോൾ കളിക്കാരൻ സ്റ്റീഫൻ മെഹ്റർ മരണമടഞ്ഞ സംഭവത്തിൽ വാൾഗ്രീൻസിനെതിരെ കേസെടുക്കാൻ മാതാപിതാക്കൾക്ക് കോടതി അനുമതി നൽകി

2009 ഒക്ടോബറിൽ, ഡബ്ലിൻ ജെറോം ഹൈസ്കൂളിന് വേണ്ടി ഫുട്ബോൾ കളിക്കുന്നതിനിടെ സ്റ്റീഫൻ മെഹ്ററിനു ഷോൾഡറിലെ വേദന ഒഴിവാക്കാൻ അദ്ദേഹത്തിന്റെ ഡോക്ടർ ആദ്യമായി 50 ഹൈഡ്രോകോഡോൺ ഗുളികകൾ നിർദ്ദേശിച്ചു.

2009 നവംബറിൽ മെഹ്റർ തോളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയയുടെ ദിവസം വാൾഗ്രീൻസ് 60 ഹൈഡ്രോകോഡോൺ ഗുളികകൾ വീണ്ടും വിതരണം ചെയ്തു.അടുത്ത ദിവസം, രണ്ടാമത്തെ ഡോക്ടർ നിർദ്ദേശിച്ച 50 ഓക്സികോഡോൺ ഗുളികകൾ വാൾഗ്രീൻസ് മെഹ്ററിന് നൽകി .അഞ്ച് ദിവസത്തിന് ശേഷം, ആദ്യത്തെ ഡോക്ടർ നിർദ്ദേശിച്ച 50 ഓക്‌സികോഡോൺ ഗുളികകൾ കൂടി വാൾഗ്രീൻസ് മെഹ്‌ററിന് നൽകി.മറ്റൊരു അഞ്ച് ദിവസത്തിന് ശേഷം, വാൾഗ്രീൻസ് മെഹ്ററിന് 50 ഹൈഡ്രോകോഡോൺ ഗുളികകൾ കൂടി നൽകി.

കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിൽ കോളേജിൽ പുതുതായി ചേരാൻ മെഹ്ററിന് സ്കോളർഷിപ്പ് ലഭിച്ചു, എന്നാൽ വാൾഗ്രീൻസ് വിതരണം ചെയ്ത ഗുളികകൾ തുടർച്ചയായി കഴിച്ച അദ്ദേഹം വേദനസംഹാരികൾക്ക് അടിമയായി എന്ന് അവന്റെ മാതാപിതാക്കൾ പറയുന്നു

മയക്കുമരുന്നിന് അടിമയായ മെഹ്ററിനെ അഞ്ച് തവണ മയക്കുമരുന്ന് പുനരധിവാസത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും 2017 ഒക്ടോബറിൽ, ഓക്സികോഡോൺ, ഫെന്റനൈൽ, അസറ്റൈൽ എന്നിവയുടെ മിശ്രിതം ഒപിയോയിഡ് വേദനസംഹാരികൾ അമിതമായി കഴിച്ച് അദ്ദേഹം മരിച്ചു.

മെഹ്‌ററിന്റെ മാതാപിതാക്കൾ തുടക്കത്തിൽ വാൾഗ്രീൻസിനെതിരെ 2019-ൽ കേസ് കൊടുക്കുകയും 2020-ൽ കേസ് പുതുക്കുകയും ചെയ്തു, കമ്പനിയുടെ നടപടി തങ്ങളുടെ മകന്റെ തെറ്റായ മരണത്തിലേക്ക് നയിച്ചുവെന്ന് ഇവർ അവകാശപ്പെട്ടു.

2022 ഏപ്രിലിൽ, വാൾഗ്രീൻസിന്റെ പ്രവർത്തനങ്ങൾ മെഹ്‌ററുടെ മരണത്തിന് കാരണമായിരുന്നില്ല എന്ന വാദത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വിചാരണ കോടതി വാൾഗ്രീൻസിന് അനുകൂല വിധി നൽകി.

കുടുംബം അപ്പീൽ നൽകി, അത് പിന്നീട് അംഗീകരിക്കപ്പെട്ടു. കൂടുതൽ അവലോകനത്തിനായി കേസ് ട്രയൽ കോടതിയിലേക്ക് തിരികെ നൽകണമെന്ന് പത്താം ഡിസ്ട്രിക്റ്റ് വിധിച്ചു.

Report : P.P.Cherian BSc, ARRT(R)

Freelance Reporter
Sunnyvale,Dallas

Author

Leave a Reply

Your email address will not be published. Required fields are marked *