ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമായിരുന്നില്ലെന്നും സൂറത്ത് കോടതിയുടെ വിധിയിലെന്നതുപോലെ ഹൈക്കോടതി വിധി യിലും ബാഹ്യയിടപെടലുണ്ടായിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. അതിന് തെളിവാണ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ നിരവധി കേസുകളുള്ളത് കൊണ്ട് ജാമ്യം നിഷേധിക്കുന്നെന്ന പരാമര്‍ശം. പൊതുപ്രവര്‍ത്തകനായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ പേരിലുള്ളതാണ് ഈ കേസുകളില്‍
മിക്കവയും. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്ക് നീതി ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നത് ഉന്നത കോടതിയില്‍ നിന്ന് മാത്രമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്ന ടീസ്ത സെതല്‍വാദിന്റെ അനുഭവം ഇതിന് സമാനാമായിരുന്നു. അവര്‍ക്ക് നീതി ലഭിച്ചതും സുപ്രീംകോടതിയില്‍ നിന്നാണ്. ഗുജറാത്തില്‍ ഒരു കോടതയില്‍ നിന്നും സംഘപരിവാറിനെതിരായി സംസാരിക്കുന്നവര്‍ക്ക് നീതി ലഭിക്കില്ല.നസ്രേറത്തില്‍ നിന്നും നീതി പ്രതീക്ഷിക്കേണ്ടെന്ന ബൈബിള്‍ വചനം പോലെയാണ് ഗുജറാത്തിലെ ഒരു കോടതിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് നീതിലഭിക്കുമെന്ന് കോണ്‍ഗ്രസും കരുതുന്നില്ലെന്നും ഹസന്‍ പറഞ്ഞു.
അതി രൂക്ഷമായ മഴക്കെടുതി സംസ്ഥാനത്ത് ഉണ്ടായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ല. മഴക്കെടുതി ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്കെങ്കിലും സൗജന്യ റേഷന്‍ നല്‍കണം. സെര്‍വര്‍ തകരാറിന്റെ പേരില്‍ അതിന് മുടക്കം വരാന്‍ പാടുള്ളതല്ല.അതിനായി പ്രത്യേക സൗകര്യം ഒരുക്കണം. തീരദ്ദേശ-മലയോര പ്രദേശവാസികള്‍ക്ക് അതില്‍ പ്രത്യേക പരിഗണന നല്‍കണം. കാരുണ്യ ചികിത്സാ പദ്ധതിയിലെ കുടിശ്ശകാരാണം സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് മഴക്കെടുതി പ്രദേശങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയും സൗജന്യ മരുന്ന് വിതരണം നടത്തുകയും വേണം. മുന്‍കാലങ്ങളിലെപ്പോലെ ഓരോ ജില്ലകളിലെയും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിക്കുന്നതിനായി മന്ത്രിമാര്‍ക്ക് ചുമതല നല്‍കണമെന്നും ഹസന്‍ പറഞ്ഞു.