ചീഫ് സെക്രട്ടറി ഡോ. വി. വേണു കേന്ദ്ര സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി

Spread the love

ചീഫ് സെക്രട്ടറി ഡോ. വി. വേണു കേന്ദ്ര സർക്കാരിന്റെ വിവിധ സെക്രട്ടറിമാരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായി രാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച നടത്തിയത്. ഫിനാൻസ് സെക്രട്ടറി ഡോ. റ്റി. വി. സോമനാഥനുമായും റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയുമായും നോർത്ത് ബ്ലോക്കിൽ കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹകരണ സെക്രട്ടറി ഗ്യാനേഷ് കുമാറുയി അടൽ അക്ഷയ ഊർജ കോംപ്ലക്‌സിലെ കാര്യാലയത്തിലും ഭവന- നഗരകാര്യ സെക്രട്ടറി മനോജ് ജോഷിയുമായി നിർമ്മാണ ഭവനിലും ഡിപ്പാർട്ട് മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് സെക്രട്ടറി രാജേഷ് കുമാർ സിംഗുമായി വാണിജ്യ ഭവനിലും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റാർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സി.ഇ.ഒ കമലവർധന റാവുമായി എഫ്. ഡി എ ഭവനിലുമായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ മുൻഗണനകളും വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ചർച്ച ചെയ്തതെന്ന് കൂടിക്കാഴ്ച്ചയ്ക്കു ശേഷം ചീഫ് സെക്രട്ടറി അറിയിച്ചു. റിനൊവേഷൻ പൂർത്തിയായ ട്രാവൻകൂർ പാലസും അദ്ദേഹം സന്ദർശിച്ചു. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യത്തെ ഡൽഹി സന്ദർശനമാണിത്.

Author

Leave a Reply

Your email address will not be published. Required fields are marked *