എൻ.സി.സി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവൻസ് കൂട്ടി : മന്ത്രി ഡോ. ആർ ബിന്ദു

Spread the love

സംസ്ഥാനത്തെ എൻ.സി.സി. കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന റിഫ്രഷ്‌മെന്റ് അലവൻസ് 15 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

കഴിഞ്ഞ പത്തു വർഷത്തിനിടെ ആഹാര സാധനങ്ങൾക്കുണ്ടായ വില വർദ്ധന മൂലം നിലവിൽ കേഡറ്റുകൾക്ക് അനുവദിച്ചു നൽകുന്ന തുക പര്യാപ്തമല്ല. ഇതു പരിഗണിച്ചാണ് എൻ.സി.സി. കേഡറ്റുകൾക്ക് നൽകുന്ന റിഫ്രഷ്‌മെന്റ് അലവൻസ് വർദ്ധിപ്പിക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *