തമ്പാനൂര്‍ രവി അനുശോചിച്ചു

Spread the love

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി അനുശോചിച്ചു.പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് തനിക്കും ഉമ്മന്‍ചാണ്ടിക്കും ഇടയിലുണ്ടായിരുന്നത്. തൊട്ടടുത്ത് നിന്ന് താന്‍ ഉമ്മന്‍ചാണ്ടിയെ അറിഞ്ഞിട്ടുണ്ട്. എല്ലാ വിശേഷണങ്ങള്‍ക്കും അപ്പുറമാണ് ഉമ്മന്‍ചാണ്ടി. അശരണരുടെ കണ്ണീരൊപ്പാനും അവരുടെ വേദനകള്‍ കേള്‍ക്കാനും അതിന് ആശ്വാസം കണ്ടെത്താനും അഹോരാത്രം പണിപ്പെട്ട നേതാവ്. അതിന് കേരളക്കര പകരം

നല്‍കിയപട്ടമാണ് ജനനായകന്‍ എന്ന വിളിപ്പേര്. ഒരു ഭരണാധികാരി എങ്ങനെയാകണം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച നേതാവാണ്. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയ പ്രവര്‍ത്തനശൈലി. മുന്നണിയേയും പാര്‍ട്ടിയേയും ഒരുപോലെ കൂട്ടിയിണക്കി നയിച്ച നേതാവ്. സൗമ്യവും വാത്സല്യത്തോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ അദ്ദേഹം അവരുടെ ഉമ്മന്‍ചാണ്ടിയായി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാന്‍ കഴിയാത്തത്.തന്നെ പോലുള്ള പതിനായിരങ്ങള്‍ക്ക് വഴികാട്ടിയും മാര്‍ഗദര്‍ശിയുമാണ് ഉമ്മന്‍ചാണ്ടി.രാഷ്ട്രീയ പ്രതിസന്ധികളെ പുഞ്ചിരികൊണ്ട് മറികടന്ന നേതാവ് കൂടിയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പകരം വെയ്ക്കാനില്ലാത്ത ഉമ്മന്‍ചാണ്ടി യുഗത്തിനാണ് തിരശീല വീഴുന്നത്. ആത്മസുഹൃത്തിന്റെ വിയോഗത്തിലുള്ള ആഗാതമായ ദുഃഖം രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *