ടി.യു രാധാകൃഷ്ണ്‍ അനുശോചിച്ചു

Spread the love

ജനമനസ്സുകളില്‍ മായാത്ത സ്മരണകള്‍ സമ്മാനിച്ചാണ് ഉമ്മന്‍ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അനുസ്മരിച്ചു. സഹജീവികളോടുള്ള കാരുണ്യവും അനുകമ്പയുമാണ് അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കിയത്. ജനക്ഷേമവും വികസന പ്രവര്‍ത്തനങ്ങളും ഒരുപോലെ കൊണ്ടുപോയ മികച്ച ഭരണാധികാരി. ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞ് ചേര്‍ന്ന പൊതുപ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പ്രകൃതം. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും വിഴിഞ്ഞം തുറമുഖവും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഉമ്മന്‍ചാണ്ടിയിലെ ഭരണ നൈപുണ്യത്തിന്റെ അടയാളപ്പെടുത്തലുകളാണ്. പൊതുസമൂഹത്തില്‍ ഇത്രയേറെ സ്വീകാര്യത ലഭിച്ച മറ്റൊരു നേതാവ് സമീപകാലത്ത് ഉണ്ടായിരുന്നോയെന്ന് സംശയമാണ്. ആരോടും വിദ്വേഷവും പകയും ദേഷ്യമോ പ്രകടിപ്പിക്കാത്ത നേതാവ് കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നികത്താന്‍ കഴിയാത്തത്ര നഷ്ടമാണെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *