കേരളത്തിന് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്

Spread the love

കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന നാഷണല്‍ ഹെല്‍ത്ത്‌ടെക് ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ അവാര്‍ഡ് സമ്മാനിക്കും.

ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരം സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നല്‍കിയത്. കഴിഞ്ഞ ഒറ്റവര്‍ഷം ആറര ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ) വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സേവനം നല്‍കുന്നതിനായി 612 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് എസ്എച്ച്എ മികച്ച ഏകോപനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *