ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് പാരിഷ് ഡേയും 2023 ഗ്രാജുവേറ്റുകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

Spread the love

മസ്കറ്റ് ( ഡാളസ്): ജൂലൈ 21 വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച് വാർഷിക കൺവെൻഷനും പാരിഷ് ഡേ ആഘോഷവും സമാപിച്ചു കൺവെൻഷന്റെ കടശ്ശി യോഗം ഞായറാഴ്ച രാവിലെ 9 മണിക്ക് ഗായക സംഘത്തിന്റെ ഗാനാലാപനത്തോടും വിശുദ്ധ കുർബാനയോടും ആരംഭിച്ചു വിശുദ്ധ കുർബാനക്കു വെരി റവ ഡോ: സി കെ മാത്യു മുഖ്യ കാര്മീകത്വം വഹിച്ചു .,റവ .ഷൈജു സി ജോയ് ,ഫിൽ മാത്യു, അജു മാത്യു ,ആൽവിൻ എന്നിവർ സഹ കാർമീകനായിരുന്നു .എബ്രഹാം കോശി (സന്തോഷ്),റ്റിജി ലൂക്കോസ് എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.റോമാർക്കെഴുതിയ ലേഖനം എട്ടാം അദ്ധ്യായത്തെ ആസ്പദമാക്കി റവ ഡോ: സി കെ മാത്യു സമാപന പ്രസംഗം നടത്തി
വിശുദ്ധ കുർബാനക്കു ശേഷം പാരിഷ് ഡേ ആഘോഷവും 2023 ഗ്രാജുവേറ്റുകളെ ആദരിക്കൽ ചടങ്ങും നടന്നു വൈസ് പ്രസിഡന്റ് എബ്രഹാം മേപ്പുറത്തു പ്രാരംഭ

പ്രാര്ത്ഥന നടത്തി. ഇടവക സെക്രട്ടറി തോമസ് മാത്യു റിപ്പോർട്ട് വായിച്ചു .റവ ഷൈജു സി ജോയ്(വികാരി) സ്വാഗതമാശംസിക്കുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു . കഴിഞ്ഞ മുപ്പത്തിയഞ്ചു വര്ഷം ഇടവകയുടെ ആത്മീയവും ബൗതീകവുമായ വളർച്ചക്കു പിന്നിൽ പ്രവർത്തിച്ച മുൻ പട്ടക്കാർ, ഇടവക ചുമതലക്കാർ, അംഗങ്ങൾ എന്നിവരെ അച്ചൻ അനുമോദിച്ചു.മുൻ വർഷങ്ങളിൽ ദൈവത്തിൽ നിന്നും പ്രാപിച്ച വൻ കൃപകളെ നന്ദിയോടെ സ്മരിക്കണമെന്നു ഉധബോധിപ്പിക്കുകയും ചെയ്തു.
തുടർന്ന് 2023ൽ ഇടവകയിൽ നിന്നും ഗ്രാജുവേറ്റു ചെയ്ത ശ്രീ ജെറിൻ.ടി. ആൻഡ്രൂസ്, മിസ്റ്റർ ബെന്നറ്റ് ജേക്കബ് മിസ്റ്റർ ക്രിസ്റ്റ്യൻ നൈനാൻ അബെ ,ശ്രീ. ജേക്കബ് സ്കറിയ , ജെയ്ൻ തോമസ് , ജെനിഫർ പി സുശീൽ ,ശ്രീ. ജോഹാൻ.കെ. ജോർജ്ജ് , ശ്രീ.ജസ്റ്റിൻ പാപ്പച്ചൻ, ശ്രീമതി കൃപ സൂസൻ ജോർജ്,മിസ്. മായ ഈസോ, ശ്രീമതി

റിയ മേരി ചേലഗിരി ,ശ്രീമതി അബിഗയിൽ തോമസ് ,ശ്രീമതി ആനി മറിയം അബെ , മിസ്. ആഷ്ലി. പി.സുശീൽ ,ശ്രീ.മെൽവിൻ മനോജ്,മിഷേൽ പി സുശീൽ , ക്രിസ്റ്റീന സൂസൻ രാജു, ശ്രീമതി പേർളി മാത്യു ,മിസ്റ്റർ ഷോൺ തോമസ് , ഡോ. ബാബു പി സൈമൺ എന്നിവർക്കു ട്രോഫികൾ നൽകി ആദരിച്ചു.
ഇടവക സെക്രട്ടറി തോമസ് മാത്യു സ്വാഗതവും ഇടവക ലെ ലീഡർ ഫിൽ മാത്യു നന്ദിയും പറഞ്ഞു ഡോ: സി കെ മാത്യു അച്ചന്റെ ആശീർവാദത്തിനു ശേഷം യോഗം സമാപിച്ചു.

Report : P.P.Cherian BSc, ARRT(R)

Freelance Reporter
Sunnyvale,Dallas

Author

Leave a Reply

Your email address will not be published. Required fields are marked *