റവ. എബ്രഹാം തോമസ് ഡാലസ് കരോൾട്ടൻ മാർത്തോമ്മ ഇടവക കൺവെൻഷന് മുഖ്യ സന്ദേശം നൽകുന്നു : ഷാജി രാമപുരം

Spread the love

ഡാലസ്: കരോൾട്ടൻ മാർത്തോമ്മാ ഇടവകയുടെ (1400 W Frankford Rd, Carrollton, TX 75007) നേതൃത്വത്തിൽ ജൂലൈ 28, 29 (വെള്ളി, ശനി ) തീയതികളിൽ ഡാലസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകനും, ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകയുടെ സഹ വികാരിയുമായ റവ.എബ്രഹാം തോമസ് മുഖ്യ സന്ദേശം നൽകുന്നു.

കനലിന്റെ വഴിയിൽ കൃപയുടെ നീർച്ചാലുകൾ എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 വരെയും, ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 9 മണി വരെയും ആണ് നടത്തപ്പെടുന്നത്. കൺവെൻഷനിൽ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

ഡാലസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് വെള്ളി, ശനി ദിവസങ്ങളിൽ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഷിബി എബ്രഹാം, കൺവീനർ സജി ജോർജ് എന്നിവർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *