തിരുവല്ല : മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ
ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ മികച്ച രചനകൾക്ക് അവാർഡ് നൽകുന്നു.
ലേഖനം, ന്യൂസ് സ്റ്റോറി, ഫീച്ചർ/അഭിമുഖം എന്നീ വിഭാഗങ്ങളിലായി 2022 വർഷത്തിൽ
ക്രൈസ്തവ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളാണ് (മലയാളം) അവാർഡിന് പരിഗണിക്കുന്നത്.
രചനകളുടെ മൂന്ന് കോപ്പികൾ സെപ്റ്റംബർ 10നകം ലഭിക്കേണ്ടതാണ്.
ഗ്ലോബൽ മീഡിയ ഒരുക്കുന്ന സമ്മേളനത്തിൽ അവാർഡ് ജേതാക്കളെ ഫലകവും പ്രശസ്തി പത്രവും നൽകി ആദരിക്കുമെന്ന് പ്രസിഡന്റ് പാസ്റ്റർ പി ജി മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അറിയിച്ചു. രചനകൾ അയക്കേണ്ട വിലാസം :
പാസ്റ്റർ പി ജി മാത്യൂസ്, പുതുപ്പറമ്പിൽ ജെസ്‌വിൻ വില്ല, കുമ്പനാട് പി ഒ, തിരുവല്ല – 689547, ഫോൺ : +919446283230