സ്മാർട്ട് വില്ലേജ് സേവനങ്ങൾക്ക് ലാപ്ടോപ്പുകളും പ്രിന്ററുകളും നൽകി

Spread the love

ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് കൃത്യമായി കാര്യനിർവഹണം നടത്തി ജനങ്ങളോടുള്ള കടപ്പാട് നിറവേറ്റണമെന്ന് സി സി മുകന്ദൻ എംഎൽഎ. നാട്ടിക നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്ക് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പ്, പ്രിന്റർ എന്നിവയുടെ വിതരണോദ്ഘാടനം പുത്തൻപീടിക സെന്റിനറി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.

വില്ലേജ് ഓഫീസുകളിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമാകണമെന്നും നാട്ടിക നിയോജകമണ്ഡലം പരാതികളില്ലാത്ത മണ്ഡലമായി മാറണമെന്നും എംഎൽഎ പറഞ്ഞു. വില്ലേജ് ഓഫീസുകളിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.

വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ എല്ലാം ഓൺലൈൻ ആക്കുന്നതിനും ഇ- ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനും 43 ലാപ്ടോപ്പുകൾ, 17 മൾട്ടി ഫങ്ഷൻ പ്രിന്ററുകൾ എന്നിവയാണ് വില്ലേജ് ഓഫീസുകൾക്ക് നൽകിയത്. എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 20,18,890 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ വാങ്ങിയത്.

ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമൻ അധ്യക്ഷത വഹിച്ചു. തൃശൂർ തഹസിൽദാർ ടി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ ശശിധരൻ, എ കെ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എൻ സുർജിത്ത്, ഷീന പറയങ്ങാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി ഇന്ദുലാൽ, സജിത പി ഐ, എം ആർ ദിനേശൻ, രതി അനിൽകുമാർ, സുബിത സുഭാഷ്, സുജിഷ കള്ളിയത്ത്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *