സാഹിതി തിയറ്റേഴ്‌സിന്റെ പുതിയ നാടകത്തിന്റെ പോസ്റ്റര്‍ പ്രകാശനം 18ന്

Spread the love

മലയാള നാടക വേദിയില്‍ കലാമൂല്യമുള്ള ഒരു കൂട്ടം നാടകങ്ങള്‍ സഹൃദയര്‍ക്കു സമ്മാനിച്ച തിരുവനന്തപുരം സാഹിതി തിയറ്റേഴ്‌സ് നാടകപ്രേമികളുടെ അനുഗ്രഹാശിസ്സുകളോടെ
ഒരിടവേളയ്ക്കു ശേഷം അവതരിപ്പിക്കുന്ന പുതിയ നാടകത്തിന്റെ പേരും പോസ്റ്റര്‍ പ്രകാശനവും ആഗസ്റ്റ് 18 ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടക്കും.റ്റി.എന്‍.ജി ഹാളില്‍ രാവിലെ 9.30ന് സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണ മൂര്‍ത്തി പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിക്കും. രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന നാടകത്തിന്റെ രചന ഹേമന്ദ് കുമാറാണ്.
കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍,മുന്‍ ഡെപ്പ്യൂട്ടി സ്പീക്കറും സാഹിതി തിയറ്റേഴ്സ് മുന്‍ ചെയര്‍മാനുമായ പാലോട് രവി, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ആന്റോ ജോസഫ്,ആലപ്പി അഷറഫ്,നോവലിസ്റ്റ് ഗിരിജാ സേതുനാഥ്,മീനമ്പലം സന്തോഷ്, ഹേമന്ദ് കുമാര്‍, രാജേഷ് ഇരുളം, തിയറ്റേഴ്‌സ് ചെയര്‍മാന്‍ സി.ആര്‍.മഹേഷ് എം.എല്‍.എ.സെക്രട്ടറി വി.ആര്‍.പ്രതാപന്‍ അഭിനേതാക്കള്‍, ഒപ്പം സാങ്കേതിക സഹായികളും പിന്നണി പ്രവര്‍ത്തകരും തുടങ്ങിയവര്‍ പങ്കെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *