വിഎല്‍സിസി വയനാട്ടിലെ ആദ്യ ബ്യൂട്ടി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

Spread the love

കല്‍പ്പറ്റ: ആഗോള ഹെല്‍ത്ത് കെയര്‍, വെല്‍നസ്, സൗന്ദര്യ ശാസ്ത്ര ഡെര്‍മറ്റോളജി ബ്രാന്‍ഡായ വിഎല്‍സിസി ബ്യൂട്ടി ക്ലിനിക്ക് വയനാട് കല്‍പ്പറ്റയില്‍ തുറന്നു. ഇഷ എന്ന പേരില്‍ കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡിന് സമീപം കണ്ണങ്കണ്ടി ബില്‍ഡിംഗിന്റെ ഒന്നാം നിലയിലാണ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സേവനങ്ങള്‍ക്കും 25 ശതമാനവും, പാക്കേജുകള്‍ക്ക് 40 ശതമാനം വരെയും ഓഫറുകള്‍ പ്രഖ്യാപിച്ചു. 2000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള അത്യാധുനിക ബ്യൂട്ടി ക്ലിനിക്ക് വയനാട്ടില്‍ ആദ്യത്തേതാണ്. എല്ലാ പ്രായക്കാര്‍ക്കും ലിംഗഭേദമന്യേ സേവനങ്ങള്‍ നല്‍കുന്നുന്നതിനായി വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരുടെ സേവനം ലഭ്യമാണെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാരായ സംഗീത് നായര്‍, പ്രിയംവദ സംഗീത് എന്നിവര്‍ പറഞ്ഞു. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ചര്‍മ്മ കേശ സംരക്ഷണ രംഗത്ത് മികച്ച ഇന്‍-ക്ലാസ് ചികിത്സകളും ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് പുതിയ ഔട്ട്ലെറ്റ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സജീകരിച്ചിരിക്കുന്ന വെല്‍നസ് ആന്‍ഡ് ബ്യൂട്ടി ക്ലിനിക്കിലെ സേവനങ്ങള്‍ മെഡിക്കല്‍ ഡോക്ടര്‍മാര്‍, പോഷകാഹാര വിദഗ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഡെര്‍മറ്റോളജിസ്റ്റുകള്‍, കോസ്മെറ്റോളജിസ്റ്റുകള്‍, ബ്യൂട്ടി തെറാപ്പിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ പരിചയസമ്പന്നരും സാക്ഷ്യപ്പെടുത്തിയ പ്രഫഷണലുകളുമാണു കൈകാര്യം ചെയ്യുന്നത്. ഏറ്റവും പുതിയ വെല്‍നസ്, ബ്യൂട്ടി സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. വെയ്റ്റ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകള്‍, ചര്‍മം, മുടി ചികിത്സകള്‍, ലേസര്‍/സൗന്ദര്യ ഡെര്‍മറ്റോളജി ചികിത്സകള്‍ എന്നിവയുള്‍പ്പെടെയുള്ളവ അത്യാധുനിക ഉപകരണങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും മേല്‍നോട്ടത്തിലാണ്ചെയ്യുന്നത്.

ഫോട്ടോ ക്യാപ്ഷന്‍:
വയനാട് കല്‍പ്പറ്റയില്‍ ആരംഭിച്ച വിഎല്‍സിസി ഇഷ ബ്യൂട്ടി ക്ലിനിക്ക് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് സന്ദര്‍ശിക്കുന്നു. മാനേജിംഗ് പാര്‍ട്ണര്‍മാരായ സംഗീത് നായര്‍, പ്രിയംവദ സംഗീത് എന്നിവര്‍ സമീപം.

Lakshmi Menon 

 

Author

Leave a Reply

Your email address will not be published. Required fields are marked *