എഡ്മന്റൺ ഈഗിൾസ് സൂപ്പർ ജയന്റ്‌സ്‌ കപ്പ് 2023 ജേതാക്കൾ : ജോസഫ് ജോൺ കാൽഗറി

Spread the love

കാൽഗറി : കാൽഗറി ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഒന്നാമത് സൂപ്പർ ജയന്റ്‌സ്‌ കപ്പ് 2023 എഡ്മന്റൺ ഈഗിൾസ് കരസ്ഥമാക്കി . കാൽഗറി റോട്ടറി ചലഞ്ചർ പാർക്കിൽ വെച്ച് നടന്ന ടൂർണമെന്റ് സ്പോൺസർ ജിജോ വര്ഗീസ് ഉത്ഘാടനം ചെയ്തു.

ഏഴ് ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ഫൈനലിൽ സൂപ്പർ ജയൻ്റ്സ് കാൽഗറിയെ പരാജയപ്പെടുത്തി എഡ്മന്റൺ ഈഗിൾസ് വിജയികളായി. സൂപ്പർ ജയൻ്റ്സ് കപ്പും 1500 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം. ട്രോഫിയും 750 ഡോളർ അടങ്ങിയതായിരുന്നൂ രണ്ടാം സമ്മാനം. ട്രാവൻകൂർ ടൈറ്റൻസ് കാൽഗറി ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി.

എഡ്മന്റൺ ഈഗിൾസ് ടീമിലെ എൽദോസ് തോമസ് ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. രഞ്ജിത്ത് രാജൻ (സൂപ്പർ ജയൻ്റ്സ് കാൽഗറി) (1st സെമി – മാൻ ഓഫ് ദി മാച്ച്) കിരൺ രാജൻ വര്ഗീസ് (എഡ്മന്റൺ ഈഗിൾസ്) (2nd സെമി – മാൻ ഓഫ് ദി മാച്ച്) ഷാനി (എഡ്മന്റൺ ഈഗിൾസ്) – ബെസ്റ്റ് ബൗളർ കിരൺ രാജൻ വര്ഗീസ് (എഡ്മന്റൺ ഈഗിൾസ്) – ബെസ്റ്റ് ബാറ്റ്സ്മാൻ സന്തോഷ് പിള്ളയ്‌ (എഡ്മന്റൺ ഈഗിൾസ്) – ബെസ്റ്റ് ഫീൽഡർ ഷാനി (എഡ്മന്റൺ ഈഗിൾസ്) – മാൻ ഓഫ് ദി സീരീസ് എന്നിവരും വ്യക്തിഗത അവാർഡ് ന് അർഹരായി.

ജിജോ വര്ഗീസ് റീൽറ്റർ , റഫീഖ് സുലൈമാൻ , ശ്രീജിത്ത് (സാസ്), സന്ദീപ് സാം അലക്സാണ്ടർ (സി&ഡി സി എൽ ) , ലിൻസ് (ജിൻജർ ഗാർലിക്) എന്നിവർ വിജയികൾക്ക് സമ്മാനദാനം നൽകി. ആവേശം നിറഞ്ഞ കാണികളെ ആവേശം കൊള്ളിച്ച മത്സരങ്ങൾ ഈ ടൂർണമെൻ്റിൽ കാണുവാൻ സാധിച്ചു.മത്സരങ്ങൾ വീക്ഷിക്കുവാൻ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ധാരാളം കാണികൾ ഉണ്ടായിരുന്നു.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *