ആമസോണ്‍ ഫാഷനില്‍ സെപതംബര്‍ 12 വരെ എത്നിക്ക് വീക്ക്

Spread the love

കൊച്ചി: സാരികള്‍, കുര്‍ത്ത സെറ്റുകള്‍, ലെഹങ്ക, ചോളി, ബോട്ടംസ്, ഫ്യൂഷന്‍ വെയര്‍ എന്നിവ ഉള്‍പ്പെടുന്ന മികച്ച എത്‌നിക് ബ്രാന്‍ഡുകളുടെയും സ്റ്റൈലുകളുടെയും പ്രത്യേകം ഒരുക്കിയ ശ്രേണി കാഴ്ച്ചവെച്ചു കൊണ്ട് ‘ദി എത്നിക് വീക്ക്’ ന്റെ മൂന്നാം എഡിഷന് സെപ്റ്റംബര്‍ 8 മുതല്‍ 12 വരെ ആമസോണ്‍ ഫാഷന്‍ വേദിയൊരുക്കുന്നു. ബിബ, ജനസ്യ, നവ്യാസ, ഇന്തിയ, ഗ്ലോബല്‍ ദേശി, ഒറേലിയ, ക്ലോസിയ തുടങ്ങി നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് 80% വരെ കിഴിവില്‍ അനാര്‍ക്കലി സ്യൂട്ട്, പ്രീമിയം സില്‍ക്ക് സാരി, ഷരാര സെറ്റുകള്‍ എന്നിവയും സ്വന്തമാക്കാം.

ഏറ്റവും പുതിയ വെഡ്ഡിംഗ് സ്റ്റൈല്‍ ,എലഗന്റ് ഹെവി ഒക്കേഷന്‍ വെയര്‍ , പ്രായോഗിക ജോലിക്ക് സജ്ജമായ ഇന്ത്യന്‍ വസ്ത്രം , പ്രൗഢമായ എത്നിക് പാര്‍ട്ടി ഔട്ട്ഫിറ്റുകള്‍, മിന്നിത്തിളങ്ങുന്ന ഫെസ്റ്റീവ് എന്‍സെംബിള്‍ എന്നിവ ലഭ്യമാകും.

ATHIRA

Author

Leave a Reply

Your email address will not be published. Required fields are marked *