വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് ഓണാഘോഷത്തിന് രമ്യാ ഹരിദാസ് എം.പി. മുഖ്യാതിഥി : മാത്യുക്കുട്ടി ഈശോ

Spread the love

ന്യൂയോർക്ക് : വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് 2023-ലെ ഓണാഘോഷവും അടുത്ത രണ്ടു വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണവും സെപ്റ്റംബർ 9 ശനി വൈകിട്ട് 5 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള സെന്റ് വിൻസെൻറ് ഡീപോൾ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് (1500 De Paul Street, Elmont, NY 11003) അതി വിപുലമായി നടത്തപ്പെടുന്നു. പാലക്കാട് ആലത്തൂർ പാർലമെൻറ് നിയോജക മണ്ഡലം പ്രതിനിധി രമ്യാ ഹരിദാസ്, എം.പി.

മുഖ്യാതിഥിയായി ആഘോഷത്തിൽ പങ്കെടുക്കുന്നു. വേൾഡ് യോഗാ കമ്മ്യൂണിറ്റി സ്ഥാപക ചെയർമാൻ ആദരണീയ ഗുരുജി ദിലീപ്‌ജി മഹാരാജ് ഓണസന്ദേശം നൽകുന്നു. 2019 മെയ് മാസം നടന്ന ഇന്ത്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ആലത്തൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ് ചുരുങ്ങിയ നാളുകൾ കൊണ്ട് ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മികച്ച പാർലമെന്ററിയയാണ്. ഏതാനും ദിവസങ്ങളായി അമേരിക്കൻ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന രമ്യാ ഹരിദാസ് നാടൻ പാട്ടിലൂടെ തന്റെ പ്രസംഗ ശൈലിയിൽ ശ്രദ്ധേയയാണ്.

ഓണാഘോഷത്തോടനുബന്ധിച്ച ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് മൊട്ടക്കൽ, WMC അഡ്മിൻ വൈസ് പ്രസിഡൻറ് ഡോ. തങ്കം അരവിന്ദ്, WMC അമേരിക്കൻ റീജിയൺ പ്രസിഡൻറ് ജിനേഷ് തമ്പി, പ്രവാസികൾക്കായുള്ള WMC ഗ്ലോബൽ ഓ.സി.ഐ. സെർവീസസ് കമ്മറ്റി ചെയർമാൻ മാത്യുക്കുട്ടി ഈശോ എന്നിവരെ ആദരിക്കുന്നതാണ്.

2023-2025 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് പ്രൊവിൻസ് ഔദ്യോഗിക ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അന്നേ ദിവസം നടത്തപ്പെടുന്നതാണ്. പുതുതായി ചുമതല ഏൽക്കുന്ന WMC ന്യൂയോർക്ക് പ്രോവിൻസ് ചുമതലക്കാർ: വർഗ്ഗീസ് പി.എബ്രഹാം (രാജു) (ചെയർമാൻ), സിസിലി ജോയ്, ഈപ്പൻ ജോർജ് (വൈസ് ചെയർമാൻമാർ), ബിജു ചാക്കോ (പ്രസിഡൻറ്), സജി തോമസ്, ഏലിയാമ്മ അപ്പുക്കുട്ടൻ, അബ്രഹാം സി. തോമസ് (വൈസ് പ്രസിഡന്റുമാർ), സക്കറിയാ മത്തായി (സെക്രട്ടറി), ബിജോയ് ജോയി (ജോയിൻറ് സെക്രട്ടറി), ജെയിൻ ജോർജ് (ട്രഷറർ), അജിത് കുമാർ (ജോയിൻറ് ട്രഷറർ), മാത്യുക്കുട്ടി ഈശോ (ഉപദേശക സമിതി ചെയർമാൻ), പോൾ ചുള്ളിയിൽ, ജെയ്‌സൺ ജോസഫ് (ഉപദേശക സമിതി അംഗങ്ങൾ), ഡോ. നിഷാ പിള്ള (വിമൻസ് ഫോറം ചെയർ), ഗ്രേസ് അലക്സാണ്ടർ (വിമൻസ് ഫോറം സെക്രട്ടറി), തോമസ് മാത്യു, ഷാജി എണ്ണശ്ശേരിൽ (മീഡിയ കോർഡിനേറ്റേഴ്‌സ് പി.ആർ.ഓ), കോശി ഓ. തോമസ് (ഇലക്ഷൻ കമ്മീഷണർ), ജിമ്മി സ്കറിയാ (യൂത്ത് ഫോറം സെക്രട്ടറി), ഹേമചന്ദ്രൻ പെരിയാൽ (ബിസിനസ്സ് ഫോറം ചെയർമാൻ), സാനു മാത്യു, മേരി ഫിലിപ്പ്, മുരളി രാഘവൻ, സോണി അലക്സ്, സന്തോഷ് ചെല്ലപ്പൻ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ).

ഓണസദ്യ, കലാപരിപാടികൾ, ഗ്ലോബൽ ഭാരവാഹികളെ ആദരിക്കൽ, പുതിയ ചുമതലക്കാരുടെ സ്ഥാനാരോഹണം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളുമായാണ് WMC ന്യൂയോർക്ക് പ്രൊവിൻസ് ഇത്തവണത്തെ ഓണാഘോഷങ്ങൾ കൊഴുപ്പിക്കുവാൻ പദ്ധതിയിടുന്നത് എന്ന് സെക്രട്ടറി ജെയിൻ ജോർജ് അറിയിച്ചു. ഓണാഘോഷത്തിലും സ്ഥാനാരോഹണ ചടങ്ങിലും എല്ലാവരും വന്നു ചേർന്ന് പരിപാടി വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് ഈപ്പൻ ജോർജ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: വർഗ്ഗീസ് എബ്രഹാം – (516)-456-9740, ഈപ്പൻ ജോർജ് – (718)-753-4772, ജെയിൻ ജോർജ് – (516)-225-7284, അജിത് കുമാർ – (516)-430-8564.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *