ഫോമയുടെ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിൽ സെപ്റ്റബർ 13 ന് – ജോയിച്ചൻപുതുക്കുളം

Spread the love

ന്യൂ ജേഴ്‌സി : ഫോമായുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കിക്ക് ഓഫ് ന്യൂ ജേഴ്‌സിയിൽ സെപ്റ്റബർ 13-ാം തിയതി നടത്തപ്പെടുന്നു, കിഡ്നി ഫേഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ ഫാ. ഡേവിസ് ചിറമ്മേൽ മുഖ്യ അതിഥിയായി പങ്കെടുക്കും.

ചടങ്ങിൽ അദ്ദേഹം പ്രഭാഷണം നടത്തുകയും ഫോമയുടെ ഈ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്യും, ഫോമയുടെ നൂതന ആശയമായി പ്രകടനപത്രികയിലൂടെ അവതരിപ്പിച്ച അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രാജ്യമാകെ ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവയർനസ് ക്യാമ്പയിന് ചുക്കാൻ പിടിക്കുന്നത് സുനിതാ അനീഷ് കോർഡിനേറ്റർ ആയുള്ള കമ്മറ്റിയാണ്, ഫിലാഡൽഫിയാ സ്വദേശിയായ സുനിതാ അനീഷ് 2022 ഫെബ്രുവരിയിൽ തന്റെ ഒരു കിഡ്നി ദാനം ചെയ്യ്തിരുന്നു.

അവയവദാനം ആവശൃമുളള അമേരിക്കൻ മലയാളികൾ അനേകരാണ്. അവയവദാനത്തിനെ പറ്റിയുളള തെറ്റിധാരണകൾ മാറ്റുവാനും മരണശേഷമുളള അവയവദാനം പ്രൊത്സാഹിപ്പിക്കുന്നതിനുമായി അതാത് സ്റ്റേറ്റുകളിലെ സ്റ്റേറ്റ് ഓർഗൻ ഡോണർ ഓർഗനേഷൻസുകളുമായി ചേർന്നുകൊണ്ട് ബൂത്തുകളും രജിസ്ട്രേഷൻ ഡ്രൈവുകളും ഫോമായുടെ വിവിധ റീജിയനുകളിൽ ഓർഗനൈസ് ചെയ്യുവാനുളള പദ്ധതികളാണ് പിന്നണിയിൽ തയാറാവുന്നത്, ഫോമായുടെ ഓർഗൻ ഡോണേഷൻ അവയർനസ് ക്യാമ്പയിൻ കമ്മറ്റിയുടെ ചേർന്ന് ഈ പദ്ധതി ഹോസ്റ്റ് ചെയ്യുവാൻ താൽപരൃമുളള അസോസിയേഷനുകൾക്ക് ഫോമായുടെ കമ്മറ്റിയുമായോ fomaaorgandonation@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടണമെന്ന് എക്സികുട്ടീവ് കമ്മറ്റി അറിയിച്ചു,

വാർത്ത : ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമാ )

Author

Leave a Reply

Your email address will not be published. Required fields are marked *