ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം

Spread the love

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ, 2023 വർഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു. 2020, 2021, 2022 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം നൽകുന്നത്. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഥ/ നോവൽ, കവിത, നാടകം, വിവർത്തനം പുനരാഖ്യാനം, ശാസ്ത്രം വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ ആത്മകഥ ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗത്തിലാണ് പുരസ്‌കാരം ഏർപ്പടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. അവർക്ക് മറ്റ് വിഭാഗങ്ങളിലേക്ക് കൃതികൾ അയയ്ക്കാം. എഴുത്തുകാർക്കും പ്രസാധകർക്കും പുരസ്‌കാരത്തിനായി പുസ്തകങ്ങൾ അയയ്ക്കാം.

പുസ്തകങ്ങളുടെ പരിഷ്കരിച്ച പതിപ്പുകൾ അവാർഡിന് പരിഗണിക്കുന്നതല്ല. പുരസ്കാരത്തിന് പരിഗണിക്കേണ്ട പുസ്തകങ്ങുടെ നാലു കോപ്പികൾ വീതം ഡയറക്ടർ, കേരള സംസ്ഥാന ബാലസഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 34 (Mobile No. 8547971483) എന്ന വിലാസത്തിലാണ് അപേക്ഷകൾ ലഭിക്കേണ്ടത്.

Author

Leave a Reply

Your email address will not be published. Required fields are marked *