ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2023- 25 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി പ്രസിഡന്റായി ജെസ്സി റിന്‍സി, സെക്രട്ടറി- ആല്‍വിന്‍ ഷിക്കൂര്‍, ട്രഷറര്‍ – മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ്- ഫിലിപ്പ് പുത്തന്‍പുര, ജോ. സെക്രട്ടറി – വിവിഷ് ജേക്കബ്, ജോ. ട്രഷറര്‍- ഡോ. സിബിള്‍ ഫിലിപ്പ് എന്നിവരും വനിതാ പ്രതിനിധികളായി നിഷ സജി, ഷാനാ മോഹന്‍, ഷൈനി ഹരിദാസ്, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികളായി തോമസ് വിന്‍സെന്റ്, വര്‍ഗീസ് തോമസ് (മോനി), യൂത്ത് പ്രതിനിധികള്‍: സാറാ അനില്‍, സി.ജെ. മാത്യു, ബോര്‍ഡ് അംഗങ്ങളായി ആഗ്‌നസ് മാത്യു, ബിജു മുണ്ടയ്ക്കല്‍, ബോബി ചിറയില്‍, ഡോ. റോസ് വടകര, ജെയിസണ്‍ മാത്യു, ജോസ് മണക്കാട്ട്, ജോഷി പൂവത്തുങ്കല്‍, കിഷോര്‍ കണ്ണാല, പ്രിന്‍സ് ഈപ്പന്‍, സജി മാലിത്തുരുത്തേല്‍, സജി തോമസ്, സന്തോഷ് വര്‍ഗീസ്, സൂസന്‍ ചാക്കോ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മിറ്റിയും, അസോസിയേഷനും സംയുക്തമായി തീരുമാനിച്ച തീയതിയില്‍ തന്നെ സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സ്വീകരിക്കുകയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. ഒരു സ്ഥാനത്തേക്ക് ഒന്നില്‍കൂടുതല്‍ നോമിനേഷനുകള്‍ ഇല്ലാതിരുന്നതിനാല്‍ നോമിനേഷന്‍ കൊടുത്തിരുന്നവരെ തെരഞ്ഞെടുപ്പ് കമ്മിറ്റി വിജയികളായി പ്രഖ്യാപിക്കുകയുണ്ടായി.

പ്രസ്തുത വിജയികളെ അസോസിയേഷന്റെ ഓണാഘോഷവേളയില്‍ സദസിന് പരിചയപ്പെടുത്തുകയുണ്ടായി. ഒക്‌ടോബര്‍ 29-ന് നടക്കുന്ന പൊതുയോഗത്തില്‍ വച്ച് വിജയികളെ അസോസിയേഷന്റെ നിലവിലുള്ള പ്രസിഡന്റ് ജോഷി വള്ളിക്കളം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അധികാര കൈമാറ്റം നടത്തുന്നതാണ്.

സുഗമമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് സഹായിച്ച മുന്‍ പ്രസിഡന്റുമാരായ പി.ഓ ഫിലിപ്പ്, ജയിംസ് കട്ടപ്പുറം, സണ്ണി വള്ളിക്കളം എന്നിവരെ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയുണ്ടായി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഈ ഭരണസമിതിക്ക് എല്ലാവിധ വിജയാശംസകളും പ്രസിഡന്റ് നേരുകയുണ്ടായി.

വാര്‍ത്ത: ജോഷി വള്ളിക്കളം

 

Leave a Reply

Your email address will not be published. Required fields are marked *