ഡോ. പി.കെ മോഹന്‍ലാലിന്റെ നിര്യാണം : മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

Spread the love

ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ പ്രഥമ ഡയറക്ടറായിരുന്ന ഡോ. പി.കെ മോഹന്‍ലാലിന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു. ആയുര്‍വേദ രംഗത്തെ പ്രശസ്ത ഭിഷഗ്വരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ആരോഗ്യ, സാസ്‌കാരിക രംഗത്ത്

അദ്ദേഹം നല്‍കിയ സേവനങ്ങള്‍ മികച്ചതാണ്. ‘കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസം’ എന്ന പുസ്തകമടക്കം നിരവധി കൃതികളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *