മാതൃകാ നിയമസഭയിൽ താരങ്ങളായി വിദ്യാർഥി സാമാജികർ. കേരളാ നിയമസഭാ സമുച്ചയത്തിൽ നവംബർ ഒന്നു മുതൽ ഏഴു വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃകാ നിയമസഭയിലാണ് വിദ്യാർഥി സാമാജികർ മിന്നും താരങ്ങളായത്. ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ, ചട്ടം 130 അനുസരിച്ചുള്ള ചർച്ച തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു മാതൃകാ നിയമസഭ.
വാദപ്രതിവാദങ്ങളും ചൂടൻ ചർച്ചകളുമായി മാതൃകാ നിയമസഭ;താരങ്ങളായി വിദ്യാർഥി സാമാജികർ