ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്ക്) സഹകരിച്ച് വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചു. സർവ്വകലാശാലയിലെ അധ്യാപകരുടെയും ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികളുടെയും വൈജ്ഞാനിക ബോധങ്ങളെയും നൂതനാശയങ്ങളെയും സാമൂഹ്യപുരോഗതിക്കും വികസനത്തിനും പ്രയോജനപ്പെടുത്തുന്ന തരത്തിലുളള കർമ്മപദ്ധതികളാണ് ആവിഷ്കരിക്കുകയെന്ന് ധാരണാപത്രം ഏറ്റുവാങ്ങിക്കൊണ്ട് പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി പറഞ്ഞു. കെ -ഡിസ്ക് പദ്ധതിയുടെ മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ ധാരണാപത്രം കൈമാറി. വൈ. ഐ. പി. പ്രോഗ്രാം മാനേജർ ബിജു പരമേശ്വരൻ, കെ-ഡിസ്ക് പദ്ധതിയുടെ സർവ്വകലാശാലയിലെ നോഡൽ ഓഫീസർ ഡോ. ജോസ് ആന്റണി, കോ-ഓർഡിനേറ്റർ കെ. എം. മഞ്ജു, പ്ലെയ്സ്മെന്റ് ഓഫീസർ ഡോ. എൻ. എം. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീ Previous News with Photo attachedശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്ക്) സഹകരിച്ച് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും നൂതന ആശയങ്ങളെ സാമൂഹ്യപുരോഗതിക്കും വികസനത്തിനും പ്രയോജനപ്പെടുത്തുന്ന തരത്തിലുളള കർമ്മപദ്ധതികളാക്കി മാറ്റുന്നതിനുളള ധാരണാപത്രം കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മിക്ക് കൈമാറുന്നു. കെ-ഡിസ്ക് പദ്ധതിയുടെ സർവ്വകലാശാലയിലെ നോഡൽ ഓഫീസർ ഡോ. ജോസ് ആന്റണി, പ്ലെയ്സ്മെന്റ് ഓഫീസർ ഡോ. എൻ. എം. ഫൈസൽ എന്നിവർ സമീപം.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075