ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ; ഇന്റർനെറ്റ് സേഫ്റ്റി ബോധവൽക്കരണ സെമിനാർ 11 ന് : നിബു വെള്ളവന്താനം

Spread the love

ഒർലാന്റോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സൺഡേസ്കൂൾ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്റർനെറ്റ് സേഫ്റ്റി എന്ന വിഷയത്തിൽ നിയമ പഠന ബോധവൽക്കരണ സെമിനാർ നവംബർ 11 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ ഫ്ലോറിഡ ഐ.പി.സി യിൽ (4525 Clubhouse Road, Lakeland, FL 33812) വെച്ച് നടത്തപ്പെടും.

വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലുള്ള ക്ലാസ്സുകൾക്ക് പോക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജൂഡ് നേതൃത്വം നൽകും. നേരിട്ട് നടത്തപ്പെടുന്ന സെക്ഷൻ കൂടാതെ സൂം പ്ലാറ്റ്ഫോമിലും താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. Zoom Id: 1992 8539, Passcode: 957072. പാസ്റ്റർമാരായ കെ.സി ജോൺ, എ. സി ഉമ്മൻ, റോയി വാകത്താനം, നിബു വെള്ളവന്താനം, ഏബ്രഹാം തോമസ് എന്നിവർ റീജൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ സാം ജോസഫ്, സൺഡേസ്കൂൾ അസോസിയേഷൻ ഡയറക്ടർ: 863 899 1919

Leave a Reply

Your email address will not be published. Required fields are marked *