അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം:നിയമ സഭാ തിരഞ്ഞെടുപ്പിന് മുൻപ് മംഗളൂരു സന്ദർശനത്തിനിടെ അദാനി ഗ്രൂപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ . മംഗളൂരു വിമാനത്താവളത്തിൽ വെച്ച് താൻ കണ്ടത് അദാനിയുടെ ആളെയല്ലെന്നും, മൺമറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് യു.എ. ബീരാന്റെ മകനും തന്റെ ഒരു അടുത്ത ബന്ധുവുമായ വ്യക്തിയെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോടും കാസർകോടും കുടുംബബന്ധങ്ങളുള്ള അദ്ദേഹം വിമാനത്താവളത്തിൽ എത്തി തന്നെ നേരിൽ കണ്ട് സംസാരിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന്റെ മക്കളെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് കേരളത്തിലേക്കാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് അദാനിയുടെ ആളുകളെ കണ്ടു എന്ന പ്രചാരണം തികച്ചും വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയെ വളച്ചൊടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *