ഡാലസ് കത്തോലിക്കാ പള്ളികളിൽ ആൾമാറാട്ടം നടത്തി പണം മോഷ്ടിച്ച വ്യാജ വൈദികനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ചു ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപത -പി പി ചെറിയാൻ

Spread the love

ഡാളസ് : ഡാളസ് കത്തോലിക്കാ രൂപതയിലെ ആറ് പള്ളികളിൽ ആൾമാറാട്ടം നടത്തി സന്ദർശിച്ചിട്ടുള്ള വ്യാജ വൈദികനെ കണ്ടെത്താൻ സഹായമഭ്യർത്ഥിച്ചു ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപത മെമ്മോ സർകുലേറ്റ് ചെയ്തു

‘ഫാദർ മാർട്ടിൻ’ എന്ന പേരിലാണ് “അദ്ദേഹം അറിയപ്പെടുന്നത്,” ഡാളസിലെ കത്തോലിക്കാ രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാറ്റി കിസർ പറഞ്ഞു. ഡാളസിലെ കത്തോലിക്കാ രൂപതയിലെ ആറ് സ്ഥലങ്ങളെങ്കിലും അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാമെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു .ഡാളസ് രൂപത കൂടാതെ ഒറിഗോൺ, സിൻസിനാറ്റി, നോർത്ത് ഡക്കോട്ട, കാലിഫോർണിയ, ഒഹായോ എന്നിവിടങ്ങളിലെ പള്ളികളിൽ പ്രതിയെ കണ്ടിട്ടുണ്ട്.

സ്റ്റാഫ് അംഗങ്ങളെക്കുറിച്ച് അറിയാൻ അദ്ദേഹം പള്ളികൾ സന്ദർശിക്കുന്നതിന് മുമ്പ് റിസർച്ച് നടത്തിയിരുന്നതായി ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപതയിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.ഒക്‌ടോബർ 27 ന് സെന്റ് തോമസ് മോർ കാത്തലിക് പള്ളിയിൽ നിന്ന് പണം മോഷ്ടിച്ചു സംഭവത്തിൽ ഇയാളെ പ്രതിയെന്നാരോപിച്ചാണ് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

ഷിക്കാഗോയിൽ നിന്ന് വൈദികരെ സന്ദർശിക്കാനെത്തിയതാണെന്ന് ഇയാൾ അവകാശപ്പെട്ടതായി പള്ളിയിലെ ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. അദ്ദേഹം റെക്‌ടറിയിലേക്ക് പ്രവേശനം അഭ്യർത്ഥിക്കുകയും താക്കോൽ മറന്നുപോയി എന്ന് പറയുകയും ചെയ്തു.പ്രവേശനം അനുവദിച്ച് ഏകദേശം 30 മിനിറ്റിനുശേഷം, തിരിച്ചു പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ കയറുന്നത് കണ്ടു. എത്ര പണം അപഹരിച്ചുവെന്ന് വ്യക്തമല്ല.

ഫാദർ മാർട്ടിനെ കാണുന്നവർ പോലീസിനെ വിളിക്കണമെന്ന് ഗാൽവെസ്റ്റൺ-ഹൂസ്റ്റൺ അതിരൂപത അയച്ച മെമ്മോയിൽ പറയുന്നു.മോഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള അഭ്യർത്ഥനയോട് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റ് ഉടൻ പ്രതികരിച്ചില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *