കേരള അസോസിയേഷൻ ഓഫ് ഡാലസ് ലോകകപ്പ് ക്രിക്കറ്റ് വാച്ച് പാർട്ടി സംഘടിപ്പിക്കുന്നു : ബാബു പി സൈമൺ

Spread the love

ഡാളസ് : ഞായറാഴ്ച രാവിലെ 2:30ന് ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരം തൽസമയം വീക്ഷിക്കുവാൻ ഉള്ള ക്രമീകരണങ്ങൾ കേരള അസോസിയേഷൻ ഓഫ് ഡാളസ് ചെയ്തുവരുന്നു (3821 Broadway Blvd, Garland, TX 75043). ഇന്ത്യയും ഓസ്ട്രേലിയയും ആകുന്നു ഫൈനൽ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. 150ഇൽ പരം ആളുകൾക്ക് ഒരുമിച്ച് ഇരുന്ന് മത്സരം ആസ്വദിക്കുവാനുള്ള ക്രമീകരണമാണ് കേരള അസോസിയേഷൻ ഓഫ് ഡാളസ് ചെയ്തിരിക്കുന്നത്.

ഇന്ത്യയാണ് പതിമൂന്നാമത് ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. അഹമ്മദബാദ് നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം അരങ്ങേരുന്നത് . ഗ്രൂപ്പ് അടിസ്ഥാന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ നാല് ടീമുകൾ ആയിരുന്നു സെമി ഫൈനൽ മത്സരങ്ങൾക്ക്

അർഹത നേടിയത്. ആദ്യ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യയും, രണ്ടാം സെമിഫൈനൽ മത്സരത്തിൽ സൗത്താഫ്രിക്കയെ തോൽപ്പിച്ച് ഓസ്ട്രേലിയയും നവംബർ 19ന് വേൾഡ് കപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ മാറ്റുരകുന്നത് . 2011 ലായിരുന്നു ഇന്ത്യ അവസാനമായി ക്രിക്കറ്റ് വേൾഡ് കപ്പിൽ മുത്തമിട്ടത്. മഹേന്ദ്ര സിംഗ് ധോണി നയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അന്ന് വിജയം കൈവരിച്ചത്. 2003 ഇൽ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ മാറ്റുരച്ച എങ്കിലും ഓസ്ട്രേലിയ 125 റൺസ്ന്നെ വിജയിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ നടക്കുന്ന ഫൈനൽ മത്സരത്തിൽ രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയൻ ടീമിനെ പരാജയപ്പെടുത്തി കൊണ്ട് ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തും എന്നുള്ളതാണ് ഞങ്ങളുടെ പ്രതീക്ഷ എന്ന്
കേരള അസോസിയേഷൻ ചുമതലക്കാർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഫൈനൽ മത്സരം തൽസമയം വീക്ഷിക്കുവാൻ എല്ലാ കായിക പ്രേമികളെയും കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി അനശ്വർ മാമ്പിള്ളി സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് നെബു കുര്യാക്കോസ് 2143923596.

Leave a Reply

Your email address will not be published. Required fields are marked *