സി.പി.ഐ.സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

Spread the love

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കെടുത്ത നേതാവാണ് കാനം.
പ്രതിസന്ധികളിൽ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല
1982-ൽ ഞങ്ങൾ ഒരുമിച്ചാണ് നിയമസഭയിൽ എത്തിയത്

പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു
കാനത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ദേഹവിയോഗംസംബന്ധിച്ച വാർത്ത ഞെട്ടലോടെയാണ് താൻ ശ്രവിച്ചത്

കാനത്തിന്റെ വേർപാടിൽ ബന്ധുമിത്രാതികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *