മുന്‍മന്ത്രി കെ.പി.വിശ്വനാഥന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

Spread the love

മുന്‍മന്ത്രി കെ.പി.വിശ്വനാഥന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിന്റെ

പ്രതീകമായിരുന്നു അദ്ദേഹം. വനം മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി. മയക്കുമരുന്ന് മാഫിയാ പ്രവര്‍ത്തനവും വനം കയ്യേറ്റവും തടയാന്‍ ശക്തമായ നടപടി സ്വീകരിച്ച അദ്ദേഹം മികച്ച നിയമസഭാ സമാജികനും സംഘാടകനുമായിരുന്നു. എല്ലാവരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ച കെ.പി.വിശ്വനാഥനുമായി ദീര്‍ഘനാളത്തെ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. പൊതുപ്രവര്‍ത്തന തിരക്കുകള്‍ക്ക് ഇടയിലും കായിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന് ദിശാബോധം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖസ്ഥാനീയനായിരുന്നു കെ.പി.വിശ്വനാഥന്‍. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *