മുന്‍മന്ത്രി കെ.പി.വിശ്വനാഥന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു

Spread the love

ആദര്‍ശദീപ്തമായ പൊതുജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.വിട്ടുവീഴ്ചയില്ലാതെ നിലപാടുകളില്‍ കര്‍ക്കശക്കാരനെങ്കിലും സൗമ്യമായ പെരുമാറ്റം കൊണ്ട് വിശാലമായ സൗഹൃദ ബന്ധത്തിന് ഉടമകൂടിയായിരുന്നു അദ്ദേഹം. വനം മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വനം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തെ

അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടി സ്വീകരിച്ചു. ദീര്‍ഘനാളത്തെ ആത്മബന്ധമാണ് കെ.പി.വിശ്വനാഥനുമായി ഉണ്ടായിരുന്നത്. ജോഷ്ഠതുല്യനായിരുന്ന അദ്ദേഹം. തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസുകാരുടെ അത്താണിയായിരുന്ന നേതാവിനെയാണ് കെ.പി.വിശ്വനാഥന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്നും കെ.സി. വേണുഗോപാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *