യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അനുശോചിച്ചു

Spread the love

സംശുദ്ധ പൊതുജീവിതത്തിന്റെ ഉടമയായിരുന്ന മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്റെ നിര്യാണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. വനം മന്ത്രിയായിരിക്കെ കോടതിയില്‍ നിന്ന് ഒരു പരാമര്‍ശം ഉണ്ടായപ്പോള്‍ ഉടന്‍ രാജിവെച്ച് മഹത്തായ മുല്യബോധം കാട്ടിയ നേതാവായിരുന്നു

അദ്ദേഹം. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നത്. കോണ്‍ഗ്രസിന്റെ മുന്‍ നിരനേതാക്കളില്‍ പ്രമുഖനായിരുന്നു. ദീര്‍ഘനാളത്തെ സൗഹൃദമായിരുന്നു തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. കെ.പി വിശ്വനാഥന്റെ വിയോഗം വ്യക്തിപരമായി തനിക്ക് വലിയ വേദനയാണ്. കെ.പി.വിശ്വനാഥന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുയെന്നും ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *