പ്രതിപക്ഷ നേതാവിനെതിരായ കേസ്; യുഡിഎഫ് നിയോജക മണ്ഡലംതല പ്രതിഷേധം 27ന്

Spread the love

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത് കേരളത്തിന്റെ ചരിത്രത്തിലാദ്യമാണെന്നും ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ഡിസംബര്‍ 27ന് വൈകുന്നേരം എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ്

പ്രതിഷേധ പ്രകടനം നടത്തുമെന്നും കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. ജനകീയ പ്രതിഷേധങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കുന്നത് സ്വാഭാവികമാണ്.പൊതുമുതല്‍ കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊതുമുതല്‍ നശിപ്പിച്ചുയെന്ന പേരില്‍ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തതെന്നും ഇതിനെതിരായ യുഡിഎഫിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *