മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുണയായി; ബാബുവിന് പുതിയ വീടൊരുങ്ങും

Spread the love

തൃശൂർ പെരിഞ്ഞനം ചക്കാലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം വെമ്പുലി വീട്ടില്‍ ബാബുരാജനും കുടുംബത്തിനും പുതിയ വീടൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വീടിനായി നാല് ലക്ഷം രൂപ അനുവദിച്ചു. ഈ വര്‍ഷം ജൂലൈ ഏഴിനാണ് ബാബുരാജന്റെ വീട് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൂര്‍ണ്ണമായും കത്തിനശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പണവും ഉള്‍പ്പെടെയുള്ളവ കത്തി ചാമ്പലായിരുന്നു. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ യുടെ ഇടപെടലിലൂടെയാണ് ധനസഹായം ലഭ്യമാക്കിയത്.ബാബുരാജനും കുടുംബത്തിനുമുള്ള ധനസഹായം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ കൈമാറി. ചടങ്ങില്‍ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ് അധ്യക്ഷയായി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.കെ. അബ്ദുള്‍ നാസര്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സായിദ മുത്തുക്കോയ തങ്ങള്‍, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ കെ.എ. കരീം, വാര്‍ഡ് മെമ്പര്‍മാരായ ശെല്‍വ പ്രകാശ്, സന്ധ്യ സുനില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *