ഉത്പാദന-വന്യമൃഗ ശല്യ പരിഹാത്തിന് നൂതന പദ്ധതികള്‍

Spread the love

ഉത്പാദന-വന്യമൃഗ ശല്യ പരിഹാത്തിന് നൂതന പദ്ധതികളുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍. പാര്‍പ്പിട നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കിയ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ അസ്മ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആയിഷാബി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഫൗസിയ ബഷീര്‍, ജഷീര്‍ പള്ളിവയല്‍, കോട്ടത്തറ-മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി രനീഷ്, ശ്രീദേവി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ നസീമ, പി. കെ. അബ്ദു റഹ്മാന്‍, ഉഷാകുമാരി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ബിനു തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *