ക്രിസ്തുവിനെ അനുസരിക്കുകയെന്നതാണ് ആത്മീയ അന്ധത നീക്കുന്നതിനുള്ള ഏക മാർഗം : റവ: ജിജു ജോസഫ്

Spread the love

ഡാളസ്:ആത്മീയ അന്ധത ബാധിച്ചു ദൈവത്തിൽ നിന്നും അകന്നു വഴി തെറ്റി അലയുന്ന മനുഷ്യന് ക്രിസ്തുവിനെ അനുസരിക്കുക എന്നതാണ് അവന്റെ ആത്മീയ അന്ധത നീക്കം ചെയ്യുന്നതിനുള്ള ഏക മാർഗമെന്ന് അബുദാബി മാർത്തോമാ ചർച്ച വികാരി റവ: ജിജു ജോസഫ് ഉദ്ബോധിപ്പിച്ചു. മാർത്തോമാ സഭ ഫെബ്രുവരി 4 മെഡിക്കൽ മിഷൻ ഞായറാഴ്ചയായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ സംഘടിപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ യോഹന്നാന്റെ സുവിശേഷം ഒൻപതാം അദ്ധ്യായം മൂന്നാം വാക്യത്തെ ആധാരമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചൻ. അമേരിക്കയിൽ ഹ്ര്ശ്വ സന്ദർശനത്തിന് എത്തിയ ചേർന്നതായിരുന്നു റവ: ജിജു ജോസഫ്.

അന്ധനായ മനുഷ്യന്റെ അന്ധത നീങ്ങുന്നതിനു അവന്റെ മുൻപിൽ അവശേഷിക്കുന്ന ഏക മാർഗം ദൈവത്തെ പൂർണമായും അനുസരിക്കുകയെന്നതായിരുന്നു.അന്ധനിൽ പ്രകടമായ ഉറച്ച വിശ്വാസവും,അനുസരണവും അവന്റെ ജീവിതത്തിൽ അത്ഭുദം നടക്കുന്നതിനു ഇടയായതായി അച്ചൻ ചൂണ്ടിക്കാട്ടി

ആരോഗ്യമുള്ള സമൂഹം എല്ലാവരുടെയും ആഗ്രഹമാണ്. നമ്മുടെ കർത്താവിൻറെ പരസ്യ ശുശ്രൂഷയുടെ സുപ്രധാന ഭാഗമായിരുന്ന സൗഖ്യദായക ശുശ്രൂഷ സഭയിലൂടെയും മറ്റ് ആതുര ശുശ്രൂഷ രംഗങ്ങളിലൂടെയും സഭ നിർവഹിച്ചു കൊണ്ടിരിക്കുന്നു .സഭയിലൂടെ നടക്കുന്ന ഈ മഹത്തായ ശുശ്രൂഷയെ ഓർക്കുന്നതും അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കാനുമാണ് 2024 ഫെബ്രുവരി 4 മെഡിക്കൽ മിഷൻ ഞായറാഴ്ച യായി സഭ ആചരിക്കുന്നതെന്നു അച്ചൻ ആമുഖമായി പറഞ്ഞു .
റവ: ജിജു ജോസഫ് അച്ഛനെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ വികാരി റവ ഷൈജു സി ജോയ് അച്ചൻ പരിചയപ്പെടുത്തുകയും ഇടവകയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു സെക്രട്ടറി അജു മാത്യു നന്ദി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *