ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്‌മെന്റിന് ഐഎസ്ഒ അംഗീകാരം

Spread the love

കൊച്ചി: അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനും ഗുണനിലവാരമുള്ള മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയതിനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്‌മെന്റിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ക്ലിയറിംഗ് ഓപ്പറേഷന്‍സ്, റെക്കോര്‍ഡ് മെയിന്റനന്‍സ്, ഡോക്യുമെന്റ് വെരിഫിക്കേഷനുകള്‍, ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്റുകള്‍ എന്നിവയിലുള്ള ഇസാഫിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അംഗീകാരം നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ സേവനമെത്തിക്കാനുള്ള ഇസാഫിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു. എല്ലാ പ്രവര്‍ത്തന മേഖലകളിലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിലവാരം ഉറപ്പാക്കുന്നതിനും ഇസാഫ് ഏറെ മുന്നിട്ട് നില്‍ക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ഐഎസ്ഒ) നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനേജ്മെന്റ് ഗുണനിലവാര തത്വങ്ങള്‍ പാലിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വ ഗുണം, ഉപഭോക്തൃ സമ്പര്‍ക്കം, സേവനങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ ഈ അംഗീകാരത്തിനായി വിലയിരുത്തപ്പെടും.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *