പന്തളം എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍ പുതിയ സെമിനാര്‍ ഹാള്‍ ഉദ്ഘാടനം ചെയ്തു

Spread the love

കരുതലുള്ള അധ്യാപക സമൂഹം സൃഷ്ടിക്കപ്പെടണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം എന്‍ എസ് എസ് ട്രെയിനിംഗ് കോളജില്‍ റൂസ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സെമിനാര്‍ ഹാളിന്റെയും മറ്റു സൗകര്യങ്ങളുടെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ച യോഗത്തില്‍ കോളജിലെ ഉദ്ഘാടനവും ശിലാഫലക അനാശ്ചാദനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൂസ ഫണ്ട് സഹായധനത്തോടെ 1.8 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, റൂസ സംസ്ഥാന പ്രൊജക്റ്റ് കോഡിനേറ്റര്‍ കെ സുധീര്‍, പ്രില്‍സിപ്പാള്‍ പി ജി അജിമോള്‍, ഡോ കെ രാധാമണി, ഡോ ശ്രീലേഖ എല്‍, അഡ്വ ഡി സത്യരാജന്‍ പിള്ള, ഡോ താര എസ് നായര്‍, റ്റി വി അനില്‍കുമാര്‍, ഡോ എ ലക്ഷ്മി, കെ ആതിര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *