അന്താരാഷ്ട്ര മാധ്യമോത്സവം കേരള മീഡിയ കോൺക്ലേവ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Spread the love

കേരള മീഡിയ അക്കാദമി, ഐ& പി.ആർ. ഡി യുടെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘കേരള മീഡിയ കോൺക്ലേവ്- 24’ ഇന്റർനാഷണൽ ജേർണലിസം ഫെസ്റ്റിവൽ മാർച്ച്‌ 2, 3, 4 തീയതികളിൽ കാക്കനാട് കേരള മീഡിയ അക്കാദമി ക്യാമ്പസ്സിൽ നടക്കും. ‘മീഡിയ കോൺക്ലേവ്’ മാർച്ച്‌ 2 ന് വൈകീട്ട് 5 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരള മീഡിയ അക്കാദമിയുടെ 2023-ലെ മീഡിയ പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് ജേതാവ് വയേൽ അൽ ദഹ്ദൂഹ് , വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് നേടിയ കാശ്മീരി ഫോട്ടോ ജേർണലിസ്റ്റ് സന ഇർഷാദ് മട്ടു, ഇന്ത്യൻ മീഡിയ പേഴ്സൺ സ്പെഷ്യൽ അവാർഡ് നേടിയ മാധ്യമ പ്രവർത്തകൻ ആർ രാജഗോപാൽ എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *