കോഴിക്കോട് : ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ റാലി സംഘടിപ്പിച്ചു. എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച റാലി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടറേറ്റിൽ അങ്കണത്തിൽ മലാപ്പറമ്പ് ആരോഗ്യകുടുംബ ക്ഷേമ പരിശീലന കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾ ഫ്ലാഷ് അവതരിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ രാജേന്ദ്രൻ ആരോഗ്യകുടുംബ ക്ഷേമ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. ഷാമിൻ, ഡോ.എ എസ് ജ്യോതിമോൾ, ടെക്നിക്കൽ അസിസ്റ്റൻറ് അബ്ദുൾസലിം മണിമ, മാസ് മീഡിയ ഓഫീസർ ടി ഷാലിമ, ആരോഗ്യ പരിശീലന കേന്ദ്രം അധ്യാപകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.