കൊച്ചുപിലാമൂട്ടിൽ പുതിയ പാലം; 9.21 കോടി അനുവദിച്ചു

Spread the love

കൊല്ലം നഗരത്തിൽ കൊച്ചുപിലാമൂട്‌ ജങ്‌ഷനിൽ ടി.എസ്‌ കനാലിന്‌ കുറുകെ പുതിയ പാലം നിർമ്മിക്കും. ഇതിനായി 9.21 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കൊച്ചുപിലാമൂട്‌ ജങ്‌ഷനിലെ നിലവിലെ പാലത്തിന്‌ സമാന്തരമായാണ്‌ പുതിയ പാലം നിർമ്മിക്കുക.
കൊല്ലം തുറമുഖത്തേയും ബീച്ചിനെയും ദേശീയപാതയുമായി ബന്ധിക്കുന്ന റോഡിലാണ്‌ വിശാലപാലം വരുന്നത്‌. ഇതിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ തുറമുഖത്തേയ്‌ക്കുള്ള കണ്ടയ്‌നർ നീക്കം സുഗമമാകും. കൊല്ലം ബീച്ചിൽ സഞ്ചാരികളുടെ തിരക്ക്‌ കൂടുതൽ അനുഭവപ്പെടുന്ന ദിവസങ്ങളിൽ, ബീച്ച്‌ മേഖലയിലേക്കുള്ള ഗതാഗത കുരുക്ക്‌ ഒഴിവാകും. കൊല്ലം നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ റിങ്‌ റോഡ്‌ സൗകര്യമൊരുക്കാനും പുതിയ പാലം സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *