3D അനിമേഷന്‍, ഗെയിം ഡെവലപ്പര്‍ കോഴ്‌സ്; ടില്‍റ്റെഡു- അസാപ് കേരള ധാരണയായി

Spread the love

കൊച്ചി : പ്രമുഖ ഗെയിം ഡെവലപ്പര്‍ സ്ഥാപനമായ ടില്‍റ്റെഡുമായി (TILTEDU) ചേര്‍ന്ന് അസാപ് കേരള നൂതന തൊഴില്‍ സാധ്യതകളായ ഗെയിം ഡെവലപ്‌മെന്റ്, ഓഗ്മെന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി, അനിമേഷന്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ അസാപ് കേരള ധനകാര്യ വിഭാഗം ഹെഡ് പ്രീതി ലിയോനോള്‍ഡും ടില്‍റ്റ്‌ലാബ്‌സ് സ്ഥാപകനും സിഇഓയുമായ നിഖില്‍ ചന്ദ്രനും ഒപ്പുവെച്ചു. ഇ ഗെയിമിംഗ്, 3D ഗെയിമിംഗ് മേഖലകളില്‍ താല്പര്യമുള്ളവര്‍ക്ക് ഈ ഹൃസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രഗത്ഭരായ പരിശീലകരുടെ ലൈവ് ഡെമോ ക്ലാസ്സുകളും ഇന്ററാക്റ്റീവ് സെഷനുകളും ലഭിക്കുന്ന കോഴ്‌സ് ഓണ്‍ലൈന്‍ ആയും പരിശീലിക്കാം. ഈ മാസം അവസാനത്തോടെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. താല്പര്യമുള്ളവര്‍ അസാപ് കേരളയുടെ https://asapkerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, 9495999601

ഫോട്ടോ ക്യാപ്ഷന്‍: 3D അനിമേഷന്‍, ഗെയിം ഡെവലപ്പര്‍ കോഴ്‌സിലേക്കുള്ള ധാരണാപത്രത്തില്‍ അസാപ് കേരള ധനകാര്യ വിഭാഗം ഹെഡ് പ്രീതി ലിയോനോള്‍ഡും ടില്‍റ്റ്‌ലാബ്‌സ് സ്ഥാപകനും സിഇഓയുമായ നിഖില്‍ ചന്ദ്രനും ഒപ്പുവെച്ചു. അസാപ് കേരള ട്രെയിനിങ് ഡിവിഷന്‍ ഹെഡ് സജി ടി, അസ്സോസിയേറ്റ് ഡയറക്ടര്‍ ശ്രീരഞ്ജ് എസ്, ഐടി ക്ലസ്റ്റര്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ പ്യാരി ലാല്‍, സീനിയര്‍ ലീഡ് പ്രഭ എസ്, ടില്‍റ്റ്‌ലാബ്‌സ് ഓപ്പറേഷന്‍സ് വിഭാഗം മാനേജര്‍ നവീന്‍ ശങ്കര്‍ ജി എം എന്നിവര്‍ സമീപം.

Adarsh Chandran .
Divya Raj.K

Author

Leave a Reply

Your email address will not be published. Required fields are marked *