ചെലവ് നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി; നിരീക്ഷകരുമായി പൊതുജനങ്ങള്‍ക്കും ബന്ധപ്പെടാം

Spread the love

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകര്‍ (എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍) മലപ്പുറം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് ചെലവ് സംബന്ധമായി പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ നിരീക്ഷകരെ ബന്ധപ്പെടാം.മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള ചെലവ് നിരീക്ഷകന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ ആദിത്യസിംഗ് യാദവ് ആണ്. ബന്ധപ്പെടാവുന്ന നമ്പര്‍- 7907318508, ഇ-മെയില്‍ : expobservermlp@gmail.com, ക്യാമ്പ് ഓഫീസ് വിലാസം: റൂം നമ്പര്‍ 12, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ്, തേഞ്ഞിപ്പാലം.പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയുള്ള ചെലവ് നിരീക്ഷകന്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ സിന്‍ഹയുമായി ബന്ധപ്പെടാവുന്ന നമ്പര്‍- 7306092863, ഇ-മെയില്‍ expobserverponani@gmail.com ക്യാമ്പ് ഓഫീസ് വിലാസം: റൂം നമ്പര്‍ 13, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ്, തേഞ്ഞിപ്പാലം.കളക്ടറേറ്റിലെത്തിയ മലപ്പുറം മണ്ഡലം ചെലവ് നിരീക്ഷകന്‍ ആദിത്യ സിംഗ് യാദവ് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദുമായി ചര്‍ച്ച നടത്തി. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ചെലവ് നിരീക്ഷണത്തിന് നിയോഗിക്കപ്പെട്ട അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയും മീഡിയാ മോണിറ്ററിംഗ് സെല്‍, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.

യോഗത്തില്‍ തിരൂര്‍ സബ്കളക്ടര്‍ സച്ചിന്‍കുമാര്‍ യാദവ്, അസി. കളക്ടര്‍ സുമിതി കുമാര്‍ ഠാക്കൂര്‍, എ.ഡി.എം കെ. മണികണ്ഠന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ചെലവ് നോഡല്‍ ഓഫീസര്‍ കൂടിയായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസ്, എം.സി.എം.സി നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഒബ്‌സര്‍വര്‍ നോഡല്‍ ഓഫീസര്‍ പ്രകാശ് പുത്തംമടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *