സ്‌കോൾ കേരള: ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സിന്റെ ആദ്യ ബാച്ച് മെയ് മാസത്തിൽ

Spread the love

സ്‌കോൾ കേരള- ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ ആദ്യ ബാച്ചിന്റെ പൊതു പരീക്ഷ 2024 മെയ് 11ന് ആരംഭിക്കും. തിയറി പരീക്ഷ 2024 മെയ് 11, 12, 19 തീയതികളിലും, പ്രായോഗിക പരീക്ഷ 2024 മെയ് 07, 09, 14, 17, 21, 24, 26 തീയതികളിലും, അതാത് പഠന കേന്ദ്രങ്ങളിൽ വച്ച് നടത്തും.

പരീക്ഷാ ഫീസ് പിഴ കൂടാതെ അടയ്ക്കേണ്ട തീയതി ഏപ്രിൽ 1 മുതൽ 11 വരെയും 100 രൂപ പിഴയോടെ മെയ് 19 വരെയുമാണ്. സ്‌കോൾ കേരള വെബ്സൈറ്റ് മുഖേന (www.scolekerala.org) ഓൺലൈനായോ, വെബ്സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേന ഓഫ്‌ലൈനായോ ഫീസ് ഒടുക്കാവുന്നതാണ്. 1200 രൂപയണ് പരീക്ഷാ ഫീസ്. ഫീസ് ഒടുക്കാനായി സ്‌കോൾ കേരളയുടെ വെബ്സൈറ്റിൽ, ‘Yoga Exam Fee Payment’ എന്ന ലിങ്ക് വഴി വിദ്യാർഥികൾ ആപ്ലിക്കേഷൻ നമ്പർ, ബാച്ച് എന്നിവ നൽകി പേയ്മെന്റ് മോഡ് തെരഞ്ഞെടുത്ത് തുക ഒടുക്കാവുന്നതാണ്. സ്‌കോൾ കേരള വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാഫാറം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്/ അസൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്‌കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിൻസിപ്പൾമാർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇന്റേണൽ പരീക്ഷയ്ക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 80 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. വിശദാംശങ്ങൾ സ്‌കോൾ കേരള വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലാമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ പരീക്ഷാ വിജ്ഞാപനത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: 0471 2342950, 2432271, 2342369 എന്ന നമ്പറിൽ ബന്ധപ്പെടാം.

Author

Leave a Reply

Your email address will not be published. Required fields are marked *