ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പോളിങ് സാമഗ്രികളുടെ വിതരണത്തിനും പോളിങ് കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധന നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ദേവികുളം മണ്ഡലത്തിലെ മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉടുമ്പഞ്ചോല മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, പീരുമേട് മണ്ഡലത്തിലെ നെടുംങ്കണ്ടം മരിയ ഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൊടുപുഴ മണ്ഡലത്തിലെ ന്യൂമാന്‍ കോളേജ്, ഇടുക്കി മണ്ഡലത്തിലെ പൈനാവ് എം ആര്‍ എസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് , അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും അനുഗമിച്ചു.
ചിത്രം : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പോളിങ് സാമഗ്രികളുടെ വിതരണത്തിനും പോളിങ് കേന്ദ്രങ്ങളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.