ലോകഭരണ സിരാകേന്ദ്രത്തിൽ ലെഗസി ടീം വെന്നിക്കൊടിയുയർത്തി

Spread the love

വാഷിംഗ്‌ടൺ ഡി. സി.യിൽ ഫൊക്കാനയുടെ ലെഗസി ടീം, നൂറു കണക്കിനു ഡെലിഗേറ്റ്സ്ന്റെ സാന്നിധ്യത്തിൽ അജയ്യതയുടെ ഗംഭീര ശംഖൊലി മുഴക്കി. മറ്റു

പല പരിപാടികൾ ഉണ്ടായിട്ടും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് മുൻകൈയ്യെടുത്ത് ഈ ഒത്തുചേരലിൽ പങ്കെടുക്കുവാൻ എത്തിയവരോട് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ വനിതാ ഫോറം ചെയർപേഴ്‌സണും, ഫൊക്കാനയുടെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയുമായ ഡോ. കലാ ഷഹി നന്ദി പറഞ്ഞു.

ഏകദേശം അര നൂറ്റാണ്ടു കാലത്തെ പ്രവർത്തന പാരമ്പര്യം തുടരാനും ആർജിത മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുമാണ് ഫൊക്കാന നേതൃത്വം ശ്രമിക്കേണ്ടതെന്ന് ഫൊക്കാന 2024 -’26 പ്രവർത്തന വർഷങ്ങളിലേക്ക്‌ ടീം ലെഗസി പാനലിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ഡോ. കലാ ഷഹി അഭിപ്രായപ്പെട്ടു. ജൂലൈ 18,19,20 തീയതികളിൽ വാഷിംഗ്‌ടൺ ഡി. സി. യിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ടീം ലെഗസി സംഘടിപ്പിച്ച വാഷിംഗ്‌ടൺ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. കല. ഇതിനകം തന്നെ വിവിധ കലാസാംസ്‌കാരിക രംഗങ്ങളിൽ സംഘടനാ പാടവം തെളിയിച്ച വ്യക്തിയാണവര്‍.

സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് സംഘടനയുടെ ജനാധിപത്യ സ്വഭാവത്തെ വ്യക്തമാക്കുന്നു. അതേസമയം, സംഘടനയിലെ അംഗങ്ങളെ സമവായത്തിലൂടെ ഒരുമിച്ചു ചേർത്ത് പിടിച്ചു മുന്നോട്ടു നയിക്കുകയാണ് കേവല വാചോടോപങ്ങളെക്കാൾ നല്ല നേതാവ് ചെയ്യേണ്ടത്. ഡോ. ബാബു സ്റ്റീഫന്റെ സാരഥ്യം അതാണ് തെളിയിക്കുന്നത്.

ഷിക്കാഗോയിൽ നടന്ന രണ്ടാമത് ഫൊക്കാന കൺവെൻഷൻ (1988) മുതൽ ഫൊക്കാനയുമായി അടുത്തു പ്രവർത്തിക്കുന്ന ജോർജ് പണിക്കർ ആണ് ലെഗസി ടീമിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി. 2022-24 ഭരണസമിതിയിൽ അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ആയ ജോർജ് പണിക്കർ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (IMA) മുൻ പ്രസിഡന്റും ദേശീയതലത്തിൽ തന്നെ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ നേതാവുമാണ്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ ശ്രദ്ധേയനായ പണിക്കർ അറിയപ്പെടുന്ന ഗായകൻ കൂടിയാണ്.

ഏറെയും പുതുമുഖങ്ങളും പ്രൊഫഷണലുകളും യുവജനങ്ങളുമടങ്ങിയ വ്യത്യസ്തമായ പാനലിനെയാണ് ലെഗസി ടീം മുന്നോട്ടു വക്കുന്നത്. അവരവരുടെ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭരാണ് പാനലിൽ മത്സരിക്കുന്ന ഓരോരുത്തരും. കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സംഘടനയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ ഈ പാനലിന് കഴിയും എന്ന് ട്രഷറർ സ്ഥാനാർഥിയായ രാജൻ സാമുവൽ അഭിപ്രായപ്പെട്ടു. തുടർന്ന് സ്ഥാനാർഥികളായ ഷാജു സാം (എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ), റോയ് ജോർജ് (വൈസ് പ്രസിഡൻ്റ്), ബിജു തൂമ്പിൽ (അസ്സോസിയേറ്റ് സെക്രട്ടറി), സന്തോഷ് ഐപ്പ് (അസ്സോസിയേറ്റ് ട്രഷറർ), ഡോ. അജു ഉമ്മൻ (അസോസിയേറ്റ് സെക്രട്ടറി), ദേവസ്സി പാലാട്ടി (അഡീഷണൽ അസോസിയേറ്റ് ട്രഷറർ), നിഷ എറിക് (വിമൻസ് ഫോറം ചെയർ) എന്നിവർ ടീം ലെഗസി മുന്നോട്ടുവയ്ക്കുന്ന പ്രവത്തന പദ്ധതികളായ ഫൊക്കാന ഹെൽപ്പ് ലൈൻ, സംരംഭകത്വം, ഫൊക്കാന യുവജനോത്സവം, യൂത്ത് കൺവെൻഷൻ, കായിക പരിപാടികൾ, അമേരിക്കൻ മലയാളി യുവജനതയെ മുഖ്യധാരാ രാഷ്രീയവുമായി ബന്ധപ്പെടുത്താനുള്ള പദ്ധതികൾ, നൈപുണ്യ വികസനം, സ്കോളർഷിപ്പുകൾ, അവാർഡ്, സാംസ്‌കാരിക ടൂറിസം, രാജ്യാന്തര പരിപാടികൾ, വിമൻസ് ഫോറം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി വിശദീകരിച്ചു.

റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ അഭിലാഷ് ജോൺ, പ്രിന്‍സൺ പെരേപ്പാടൻ , ഫാൻസിമോൾ പള്ളത്തുമഠം, റോയ് ജോർജ്, റെജി വർഗീസ്, ലിന്റോ ജോളി, ആന്റോ വർക്കി, ട്രസ്റ്റീ ബോർഡ് അംഗങ്ങളായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പൻ, അലക്സ് എബ്രഹാം, സുധാ കർത്താ, നാഷണൽ കമ്മറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോമോൻ ജോസഫ്, സണ്ണി പണിക്കർ, റെജി കുര്യൻ, തോമസ് നൈനാൻ, വർഗീസ് തോമസ്, അഖിൽ വിജയ്, ജയ്സൺ ദേവസ്യ, ഗീതാ ജോർജ്, അഭിലാഷ് പുളിക്കത്തൊടി, അനീഷ് കുമാർ, രാജേഷ് മാധവൻ നായർ, റോമി ചെറിയാൻ, അലക്സ് തോമസ്, ഷേമി ജേക്കബ്, റോബർട്ട് ജോൺ അരീച്ചിറ , റെജി വർഗീസ്, തോമസ് നൈനാൻ, റോണി വർഗീസ്, ജോയ് കുടാലി, നീന ഈപ്പൻ, യുവജനപ്രതിനിധികളായ വരുൺ നായർ, സ്നേഹ തോമസ്, ആകാശ് അജീഷ്, ഡോ. ക്രിസലാ ലാൽ, മിഷാൽ ആൻ ഡാനിയേൽ എന്നിവരാണ് ടീം ലെഗസിയുടെ മറ്റു മത്സരാത്ഥികൾ.

ജോസഫ് കുരിയപ്പുറം, സണ്ണി ജോസഫ്, ഷെല്ലി പ്രഭാകരൻ, എന്നിവർ ടീം ലെഗസിക്ക് ആശംസകൾ നേർന്നു.

കേരളാ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്ടണിൽ നിന്നും സുഷമാ പ്രവീൺ, പ്രീതി സുധ, മനോജ് ശ്രീനിലയം, ജിജു നായർ, പെൻസ് ജേക്കബ്, ദിലീപ് കുമാർ കേരളാ കൾച്ചറൽ സൊസൈറ്റിയിൽ നിന്നും ബീന ടോമി, സുരേഷ് നായർ, കൈരളി ബാൾട്ടിമോറിൽ നിന്നും പ്രെസിഡന്റുമാറ്റായ വിജോയ് പട്ടംമാടി, ജിജോ ആലപ്പാട്ട്, സാജു മാർക്കോസ്, ജോയ് പാരിക്കപ്പള്ളി, ജോസ് പറനിലം, ജോയ് കുടാലി എന്നിവരും സന്നിഹിതരായിരുന്നു.

അലക്സ് തോമസ് ചടങ്ങിന് എം സി ആയിരുന്നു.

വാര്‍ത്ത: ജോർജ് പണിക്കർ, ഷിക്കാഗോ

Author

Leave a Reply

Your email address will not be published. Required fields are marked *