ഉന്നതികളിലേക്ക് ഉയർന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹം

Spread the love

നവകേരള നിർമ്മിതിയിൽ പട്ടികജാതി-പട്ടികവർഗ്ഗ മേഖലയ്ക്ക് നൽകിയ പ്രാധാന്യവും കരുതലും ശ്രദ്ധേയമാണ്. കാലതാമസം ഒഴിവാക്കി ജനാധിപത്യവും സുതാര്യവും നൂതനവുമായ മാർഗ്ഗങ്ങളിലൂടെ കേരളത്തിലെ പട്ടികജാതി-പട്ടിക വർഗ സമുദായങ്ങളുടെ ക്ഷേമ വികസന പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്ന ഉന്നതി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. അരികുവൽക്കരിക്കപ്പെട്ടവരെ നവലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിരവധി പ്രവർത്തനങ്ങളും പദ്ധതികളുമാണ് പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.ഭൂപരിഷകരണ-വികസന പ്രവർത്തനങ്ങൾഎല്ലാവർക്കും ഭൂമി എന്ന ലക്ഷ്യത്തോടെ 2026 നകം എല്ലാ ഭൂരഹിത-ഭവനരഹിത പട്ടികവർഗ്ഗക്കാർക്കും ഭൂമിയും, വീടും നൽകുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 8 വർഷത്തിനിടെ 28,010 പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകി. വകുപ്പിന്റെ ധനസഹായത്തോടെ ഭൂമി വാങ്ങുന്നതിന് രജിസ്‌ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി. കഴിഞ്ഞ 8 വർഷം കൊണ്ട് ലാന്റ് ബാങ്ക് പദ്ധതി, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം 8278 പട്ടികവർഗ്ഗ കുടുംബങ്ങൾക്കായി 4138 ഏക്കർ ഭൂമി വിതരണം ചെയ്തു.
എല്ലാവർക്കും സ്വന്തമായി ഭൂമി എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂരഹിത പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി55 ൽ നിന്നും 70 ആക്കി ഉയർത്തുകയും, വരുമാന പരിധി 50,000/- ൽ നിന്നും 1,00,000/- രൂപയായി ഉയർത്തുകയും ചെയ്തു. അരുന്ധതീയർ, ചക്ലിയൻ, നായാടി, കളളാടി, വേടൻ എന്നീ ദുർബല വിഭാഗങ്ങൾക്ക് ഭൂമിക്കൊപ്പം പാർപ്പിടമൊരുക്കാൻ 7.5 ലക്ഷം രൂപ വരെ നൽകുന്നുണ്ട്. തൊഴിൽ സംരംഭത്തിന് 5 ലക്ഷം രൂപ വരെയും നൽകുന്നു. ഭവന നിർമ്മാണം, കുടുംബാംഗങ്ങളുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ലഭ്യമായ ഭൂമി സർക്കാർ അനുമതിയോടെ പണയപ്പെടുത്താനുള്ള അവകാശം നൽകി. ഭവന നിർമ്മാണത്തിന് അനുയോജ്യമല്ലാത്ത ഭൂമി കൈവശമുള്ള ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്ക് വീട് നിർമ്മിക്കുന്നതിനായി പുതിയ ഭൂമിക്ക് അർഹതയുണ്ടായിരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *