ബിജു ലോസണ്‍ ഫോമ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്‌സരിക്കുന്നു : ബിനോയി സെബാസ്റ്റ്യന്‍

Spread the love

ഡാലസ്: നോര്‍ത്ത് അമരിക്കയിലെ പ്രമൂഖ ട്രാവല്‍ ഏജസിയായ ലോസണ്‍ ട്രാവല്‍സ് ഉടമയും മലയാള സിനിമാ നിര്‍മാതാവും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ബിജു ലോസണ്‍ (ബിജു തോമസ്) ഫോമയുടെ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്‌സരിക്കുന്നു.

2024, ആഗസ്റ്റ് 8 മുതല്‍ 11 വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂണ്ടക്കാനയിന്‍ വച്ചു അരങ്ങേറുന്ന ഫോമ സാര്‍വ്വദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പില്‍ സതേണ്‍ റീജിയണില്‍ നിന്നുള്ള അഞ്ചു സംഘടനകള്‍ പങ്കെടുക്കും.

ഡാലസ് മലയാളി അസോസിഷന്‍ മുന്‍ പ്രസിഡന്റായ ബിജു ലോസന്‍ സംഘടനയുടെ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍, 2020 ലെ ഫോമ കണ്‍വന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍, 2022 ലെ ഫോമാ ബിസിനസ് മീറ്റ് ചെയര്‍പേഴ്‌സണ്‍, ഡാലസ് ഇന്‍ഡ്യ അസോസിയേഷന്‍ അഡ്വവൈസറി ബോര്‍ഡ് അംഗം തുടങ്ങിയ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം മലയാളി സമൂഹത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.

വ്യവസായ സംരംഭകയായ റാണി തോമസാണ് ബിജുവിന്റെ സഹധര്‍മ്മിണി. അബിഗേയില്‍, ആഡ്‌ലിന്‍, അനബല്‍ എന്നിവര്‍ മക്കളാണ്.

ഡാലസ് മലയാളി അസോസിയേഷന്റെ സമ്പൂര്‍ണ്ണ പിന്തൂണയോടെ മത്‌സരിക്കുന്ന ബിജു തോമസ് എല്ലാ അംഗങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *