ഡോൾഫി ജോസ് സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ

Spread the love

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോൾഫി ജോസ് ഈ മാസം 15 മുതൽ നിയമിതനായി. ബാങ്കിങ് രംഗത്ത് 25 വർഷത്തെ അനുഭവ സമ്പത്തുള്ള ഡോൾഫി ജോസ്, കരൂർ വൈശ്യ ബാങ്കിൽ ചീഫ് ജനറൽ മാനേജർ ആന്റ് ഗ്രൂപ്പ് ഹെഡ് – കൺസ്യൂമർ ബാങ്കിങ് പദവിയും കൊട്ടക് മഹീന്ദ്ര ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. റീട്ടെയിൽ, കൊമേഴ്സ്യൽ ബാങ്കിങ് മേഖലയിൽ മികച്ച ബിസിനസ് മാനേജ്മെന്റ് വിദഗ്ധനായ ഡോൾഫി ജോസിന് ഫിൻടെക്ക്, സൈബർ സെക്യൂരിറ്റി രംഗത്തും വൈദഗ്ധ്യമുണ്ട്. ഐടിഎമ്മിൽ നിന്നും ജനറൽ മാനേജ്മെന്റിൽ എംബിഎ കരസ്ഥമാക്കിയിട്ടുണ്ട്. ഐഐഎം അഹമദാബാദ്, ബിറ്റ്സ് മുംബൈ, എസ്പി ജെയിൻ സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്റ് എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകളും പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *